സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് ദുർഗ്ഗയും അർജുനും!

വിമാനം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് ദുർഗ കൃഷ്ണ. ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ ചിത്രങ്ങളിൽ താരം അഭിനയിച്ചത്. അടുത്തിടെയാണ്…

വിമാനം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് ദുർഗ കൃഷ്ണ. ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ ചിത്രങ്ങളിൽ താരം അഭിനയിച്ചത്. അടുത്തിടെയാണ് ദുർഗ വിവാഹിതയാകുന്നത്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് വളരെ ലളിതമായ രീതിയിൽ ആണ് താരം വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ദുർഗ്ഗയും അർജുനും തമ്മിൽ വിവാഹിതർ ആയത്. ഇരുവരുടെയും വിവാഹത്തിന്റെ റിസപ്ഷന്റെയും വിഡിയോയും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആരാധകർ ഏറെ ആഘോഷിച്ച ഒരു താരവിവാഹം കൂടിയാണ് ദുർഗ്ഗയുടേത്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയപ്പോൾ പരിപാടിയിലെ മത്സരാർത്ഥിയായ ഷിയാസുമായി താരം പ്രണയത്തിൽ ആണെന്ന തരത്തിലെ സംസാരങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് പ്രണയം ഉണ്ടെന്നു പറഞ്ഞു അർജുനും ഒത്തുള്ള ചിത്രം ദുർഗ്ഗ പങ്കുവെച്ചത്.

ഇപ്പോഴിതാ അർജുൻ പങ്കുവെച്ച ഒരു മനോഹരമായ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മിറർ സെൽഫി എടുക്കുന്ന ദുർഗ്ഗയുടെ കവിളിൽ ചുംബിക്കുന്ന തന്റെ ചിത്രം ആണ് അർജുൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പെട്ടന്ന് തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ ആരെങ്കിലും വളരെ ഗൗരവമായി ആഗ്രഹിക്കുന്നുവെങ്കിൽ, അതിനായി അവർ ഒരുപാട് ആത്മാർത്ഥമായി തന്നെ പ്രയത്നിക്കും. പ്രത്യേകം കാരണങ്ങളോ പ്രത്യേകം ഒഴികഴിവുകളോ ഒന്നുമില്ലാതെ’ എന്ന തലകെട്ടോടു കൂടിയാണ് അർജുൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇവരുടെ വിവാഹം കഴിഞ്ഞതിനു ശേഷം ദുർഗ തന്റെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് തന്റെ കൈയിൽ മുറുകെ പിടിച്ച് കൊണ്ട് കവിളിൽ ഒരു ഉമ്മ തന്നിട്ടാണ് എന്നെ ഇഷ്ട്ടം ആണെന്ന് അർജുൻ പറഞ്ഞത് എന്ന് ദുര്ഗ പറഞ്ഞിരുന്നു.