അടുത്ത വർഷത്തെ ഓണത്തിന് എന്റെ വീട്ടിൽ പുതിയൊരു ആൾ കൂടി ഉണ്ടാകും, തന്റെ പുത്തൻ വിശേഷങ്ങളുമായി റിമി

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ…

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, തന്റെ സഹോദരി സഹോദരന്റെ മക്കളെ കുറിച്ചുള്ള വിശേഷങ്ങളും റിമി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.
ഇപ്പൊ റിമിയുടെ പുത്തൻ ഓണ വിശേഷങ്ങളുടെ വീഡിയോ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്, വീഡിയോയിൽ റിമി ഒറ്റയ്ക്കല്ല എത്തിയിരിക്കുന്നത് കൂടെ റിമിയുടെ കുടുംബവും ഉണ്ട്, തന്റെ കുടുമ്പത്തെ ഇതുവരെ കാണാത്തവർക്ക് വേണ്ടിയാണ് താൻ ഇത് ചെയ്തിരിക്കുന്നത് എന്നും റിമി പറയുന്നുണ്ട്. റീനുവിന്റെ മകന്‍ കുട്ടാപ്പിയ്‌ക്കൊപ്പമുള്ള രസകരമായ സംഭാഷണത്തിലൂടെയായിരുന്നു വീഡിയോ തുടങ്ങുന്നത്.റിമി ടോമിയ്‌ക്കൊപ്പം അമ്മ റാണിയും സഹോദരി റീനുവും അവരുടെ കുടുംബവും ഉള്‍പ്പെടെയാണ് ഇത്തവണ ഓണം ആഘോഷിച്ചിരിക്കുന്നത്.മുക്തയും അനിയന്‍ റിങ്കുവും കുഞ്ഞും സീരിയല്‍ ഷൂട്ടിന് വേണ്ടി വാഗമണ്ണിലായി പോയി
അല്ലെങ്കിൽ അവരെയും ഞാൻ ഇതിൽ ഉൾപ്പെടുത്തിതിയേനെ എന്ന് റിമി പറയുന്നു. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് റിമി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് തന്റെ, മമ്മി ഇങ്ങനെ പാവം ഒന്നുമല്ല, ഭയങ്കര സംസാര പ്രിയ ആണ്. താൻ ഇങ്ങനെ ആയത് തന്നെ മമ്മി കാരണം ആണ്, മമ്മിയുടെ സംസാരം ആണ് തനിക്കും കിട്ടിയിരിക്കുന്നത് എന്ന് റിമി.
എന്റെ പപ്പാ അങ്ങനെ സംസാരിക്കാറില്ല, പപ്പയെ പോലെയാണ് തന്റെ അനിയത്തി എന്നും റിമി പറയുന്നു. അവളും തന്നെ പോലെ പാട്ടു പാടും, അനിയത്തിക്ക് വിശേഷം ഉണ്ട് അടുത്ത വര്ഷം ഓണത്തിന് ഞങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞുവാവ കൂടി ഉണ്ടായിരിക്കും എന്ന് റിമി പറയുന്നു. ഈ വർഷത്തെ ഓണം വളരെ കമ്ബഹേരമാക്കിയിരിക്കുകയാണ് റിമി, പൂക്കളം ഇട്ടും സദ്യ ഒരുക്കിയും കുടുംബത്തോടൊപ്പം വളരെ സന്തോഷകരമാക്കി മാറ്റിയിരിക്കുകയാണ് റിമി തന്റെ ഓണം.