കുഞ്ചാക്കോ ബോബന്റെ ഓട്ടോഗ്രാഫിനായി കാത്തുനിൽക്കുന്ന റിമി !! 20 വര്ഷം മുൻപുള്ള ചിത്രം

ഗായികയായി കേരളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് റിമി ടോമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍…

rimitomy

ഗായികയായി കേരളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് റിമി ടോമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍ കാരണം. അടുത്ത കാലത്തായി നടിയുടെ വിവാഹമോചന വാര്‍ത്തകളായിരുന്നു ഏറെയും പുറത്ത് വന്നത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കാറുള്ള റിമി പലപ്പോഴും രസകരമായ ഫോട്ടോസ് പുറത്ത് വിടാറുണ്ട്.

rimi tomi's new pic

ഇപ്പോള്‍ ഒരു പഴയ ചിത്രം ഇപ്പോള്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. 20 വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഇപ്പോള്‍ തപ്പി എടുത്ത ആള്‍ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.നിറം സിനിമ ഹിറ്റ് ആയ സമയം ആയിരുന്നു, ചാക്കോച്ചന്‍ എന്നാല്‍ പെണ്‍പിള്ളേരുടെ ഹരം, അങ്ങനെയുള്ളൊരു സമയത്ത് ആരാധനയോടെ ഓട്ടോഗ്രാഫിനായി നില്‍ക്കുന്ന ഞാന്‍ എന്നും ചിത്രത്തോടൊപ്പം റിമി കുറിച്ചിരിക്കുകയാണ്.

rimitomy

ഈ ചിത്രം അന്ന് പത്രത്തില്‍ വന്നപ്പോള്‍ പാല അല്‍ഫോന്‍സാ കോളേജില്‍ താന്‍ സ്റ്റാര്‍ ആയി മാറിയെന്നും ഇന്നലെ ഈ ചാക്കോച്ചന്‍ തന്നെ ആണ് ഈ ചിത്രം തനിക്ക് അയച്ച്‌ തന്നതെന്നും താരം കുറിച്ചിരിക്കുകയാണ്.