റിതുവിന്റെ ലൈവിൽ കമെന്റ് ചെയ്തു ജിയ, മൈൻഡ് ചെയ്യാതെ റിതുവും!

ബിഗ് ബോസ് മത്സരാർത്ഥിയായ റിതു മന്ത്രയും താനും തമ്മിൽ പ്രണയം ആണെന്ന് ജിയാ ഇറാനി എന്ന ഒരു വ്യക്തി കുറച്ച് നാളുകൾക്ക് മുൻപ് തുറന്ന് പറഞ്ഞിരുന്നു. റിതുവുമായി ഉള്ള തന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ജിയാ…

ബിഗ് ബോസ് മത്സരാർത്ഥിയായ റിതു മന്ത്രയും താനും തമ്മിൽ പ്രണയം ആണെന്ന് ജിയാ ഇറാനി എന്ന ഒരു വ്യക്തി കുറച്ച് നാളുകൾക്ക് മുൻപ് തുറന്ന് പറഞ്ഞിരുന്നു. റിതുവുമായി ഉള്ള തന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ജിയാ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ റിതു ബിഗ് ബോസ്സിൽ വെച്ച് ഒരിക്കൽ പോലും ജിയാ ഇറാനിയെ കുറിച്ചോ തന്റെ പ്രണയത്തെ കുറിച്ചോ തുറന്ന് പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ജിയാ ഇറാനി പറയുന്ന കാര്യങ്ങൾ പുറത്തുള്ള പ്രേക്ഷകർ പൂർണ്ണമായും വിശ്വസിച്ചിട്ടും ഇല്ല. എന്നാൽ ജിയാ ഇറാനി ഋതുവും ഒത്തുള്ള നിരവധി ചിത്രങ്ങൾ ആണ് തന്റെ ഇൻസ്റ്റാഗ്രാം വഴി പുറത്ത് വിടുന്നത്. ഋതുവും ജിയാ ഇറാനിയും വളരെ അടുത്ത് ഇടപെഴകുന്ന ചിത്രങ്ങൾ ആണ് ഒക്കെയും. ബിഗ് ബോസ്സിൽ വെച്ച് മോഹൻലാലിന് മുൻപിൽ തനിക് ഒരു പ്രണയം ഉണ്ടെന്ന് ഋതുവും തുറന്ന് പറഞ്ഞിരുന്നു.

എന്നാൽ ബിഗ് ബോസ് പകുതി വഴിക്ക് വെച്ച് ഷൂട്ടിങ് നിർത്തുകയും മത്സരാർത്ഥികൾ എല്ലാം തിരിച്ച് വീട്ടിലേക്ക് വരുകയും ചെയ്തത് വലിയ വാർത്ത ആയിരുന്നു. എന്നാൽ തിരിച്ച് എത്തിയ റിതു ജിയാ ഇറാനിയെ ബ്ലോക്ക് ചെയ്യുകയിരുന്നു. അത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം റിതു ഇൻസ്റ്റാഗ്രാമിൽ ലൈവിൽ എത്തിയിരുന്നു. നിരവധി ആളുകൾ വീഡിയോ ചെയ്യുന്ന സമയത് പല തരത്തിൽ ഉള്ള കമെന്റുകൾ ചെയ്തുകൊണ്ട് വന്നിരുന്നു. ജിയാ ഇറാനിയും ഋതുവിന്റെ വീഡിയോയ്ക്ക് കമെന്റ് ചെയ്തു. എന്നാൽ ഇതിനു റിതു യാധൊരു വിധ മറുപടിയും റിതു നൽകിയില്ല.

ഋതുവുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ ജിയാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾക്ക് വഴി തെളിച്ചിരുന്നു. റിതുവുമായി നിങ്ങൾ പ്രണയത്തിൽ ആണെന്ന് തന്നെ വെയ്ക്കുക, എങ്കില് പോലും ഋതുവിന്റെ അനുവാദം ഇല്ലാതെ അവളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ശരിയാണോ എന്ന് ആരാധകർ ജിയാ ഇറാനിയോട് ചോദിച്ചുവെങ്കിലും അതിനൊന്നും കൃത്യമായ മറുപടി ജിയ നൽകിയിട്ടില്ല. എന്നാൽ ഋതുവിനൊപ്പമുള്ള ചിത്രങ്ങൾ ജിയാ വീണ്ടും പോസ്റ്റ് ചെയ്യുന്നുണ്ട്. അവൾ നിങ്ങളെ അൺഫോള്ളോ ചെയ്തിട്ടും പബ്ലിസിറ്റിക്ക് വേണ്ടി ഇങ്ങനൊക്കെ വീണ്ടും ചെയ്യാൻ നിങ്ങൾക്ക് നാണമില്ലേ എന്നാണ് ആരാധകർ ജിയാ ഇറാനിയോട് ചോദിക്കുന്നത്.