നിമിഷയുടെ കൂടയോ, ജാസ്മിന്റെ കൂടെയോ ജീവിക്കാൻ ആഗ്രഹം ആരാധകന്റെ ചോദ്യത്തിന്  റിയാസിന്റെ മറുപടി ഇങ്ങനെ!!

പ്രേഷകരുടെ പ്രിയപ്പെട്ട ഷോകളിൽ ഒന്നായിരുന്നു ബിഗ് ബോസ്, അതും നാലാം സീസൺ  വളരെ വത്യസ്തത നിലനിർത്തുകയും ചെയ്യ്തിരുന്നു മത്സരാർത്ഥികൾ ഓരോരുത്തരും. ഇതിൽ മൂന്നാം സ്ഥാനം നേടിയാണ് റിയാസ് പിന്മാറിയതും. റിയാസ് ആയിരിക്കും ഈ സീസണിലെ വിന്നർ എന്ന് ആരാധകർ വിധി എഴുതിയിരുന്നതാണ് എന്നാൽ നിർഭാഗ്യവശാൽ ദില്ഷ ആയിരുന്നു വിന്നറായി തീർന്നതും. ബിഗ്‌ബോസ് വീടിനുള്ളിൽ റിയാസിനെ ചേർത്തുപിടിച്ച രണ്ടു മത്സരാർത്ഥികൾ ആയിരുന്നു നിമിഷയും, ജാസ്മിനും, റോൺസൺ.

ഈ കഴിഞ്ഞ ദിവസം നാലംഗ സംഘ൦ വയനാട്ടിൽ ഒത്തുകൂടിയിരുന്നു. റോൺസണിന്റെ പിറന്നാൾ ആഘോഷത്തിന് ആയിരുന്നു ഈ നാലുപേരും ഒത്തുകൂടിയിരുന്നത്, ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ജാസ്മിനൊപ്പം, നിമിഷയും, റിയാസും. ഇപ്പോൾ ഒരു ആരധകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകിയിരിക്കുകയാണ് റിയാസ്. ചോദ്യം ഇതായിരുന്നു.. നിമിഷ,ജാസ്മിൻ  എന്നിവരോടൊപ്പം ജീവിക്കാൻ അവസരം കിട്ടിയാൽ ആരുടെ കൂടെ ജീവിക്കുന്നതായിരിക്കും ഇഷ്ട്ടം. എന്നാൽ റിയാസ് മറുപടി നൽകിയത് ആരെയും തിരഞ്ഞെടുക്കില്ല, അതുപോലെ മറ്റൊരു ചോദ്ധ്യം റോൻസൺ , ജാസ്മിൻ, നിമിഷ എന്നിവരിൽ ആരോടാകും കൂടുതൽ താങ്കളുടെ രഹസ്യം പങ്കു വെക്കുന്നത്.

താൻ മൂന്നുപേരെയും വിശ്വസിക്കുന്നില്ല എന്നായിരുന്നു റിയസിന്റെ മറുപടി. അതുപോലെ നിമിഷയോടുള്ള ചോദ്യം ഇങ്ങനെ ആയിരുന്നു റിയാസിന്റെ മനോഹരമായ ഈ  പിരികത്തിന്റെ രഹസ്യം എന്താണ്, അതിനു നിമിഷ മറുപടി പറഞ്ഞത് ഇങ്ങനെ ആണ് അവൻ  അതിൽ രണ്ടു മണിക്കൂറോളം പണിയെടുക്കും അതുകൊണ്ടാണ് ഇത്രയും മനോഹരം.

Previous article‘ചിലർ ഇതിനെ സമ്മാനം എന്ന് വിളിക്കുന്നു, ഞാൻ അതിനെ ചൂഷണം എന്ന് വിളിക്കും’; അക്ഷയ് കുമാർ
Next articleചാക്കോച്ചന്റെ വൈറൽ ഡാൻസിന് ചുവടുവെച്ച് മഞ്ജുവാര്യർ !!