എന്റെ അമ്മോ… ഒരുപാട് ഒരുപാട് സന്തോഷം! ആരാധകരെ കണ്ട് ഞെട്ടി ഡോ. റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ഇന്നലെത്തെ എപ്പിസോഡ് നിര്‍ണായക സംഭവങ്ങള്‍ക്കാണ് വേദിയായത്. റിയാസിനെ ശാരീരിക ഉപദ്രവും ഏല്‍പ്പിച്ചെന്ന പരാതിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഡോ. റോബിനെ ഷോയില്‍ നിന്ന് പുറത്താക്കി. പോകുന്നതിന് മുമ്പ് ബിഗ് ബോസിലെ വീട്ടുകാരെ കണ്ട് യാത്ര പറയാനും ഡോ. റോബിനെ അനുവദിച്ചിരുന്നു.

ഷോയില്‍ ശാരീരികമായ തരത്തിലുള്ള ഉപദ്രവം ഒരിക്കലും അനുവദിക്കില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള മത്സരാര്‍ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു റോബിന്‍. വീക്കിലി ടാസ്‌കിനിടയില്‍ മത്സരാര്‍ഥികളിലൊരാളായ റിയാസിനെ തല്ലിയതിന്റെ പേരിലായിരുന്നു റോബിനെ സീക്രട്ട് റൂമില്‍ പ്രവേശിപ്പിച്ചത്.

പുറത്തിറങ്ങിയതിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് റോബിന്‍. തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരോട് റോബിന്‍ നന്ദിയും പറഞ്ഞു.

എല്ലാവര്‍ക്കും നമസ്‌കാരം, എന്താണീ കാണുന്നത്. എന്റെ ദൈവമേ, ഒരുപാട് സന്തോഷം, എന്റെ അമ്മോ… ഒരുപാട് ഒരുപാട് ഒരുപാട്..എനിക്ക് വാക്കുകള്‍ കിട്ടാത്ത രീതിയിലുള്ള സ്‌നേഹവും സന്തോഷവും. ഒരുപാട് പേര് എന്നെ സ്‌നേഹിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. അറിഞ്ഞു കൊണ്ടേയിരിക്കുന്നെന്ന് റോബിന്‍ പറയുന്നു.

എനിക്ക് എന്റെ ഫോണ്‍ എടുക്കാന്‍ പറ്റുന്നില്ല. വാട്‌സാപ്പിലൊക്കെ ഒരുപാട് പേര് മെസേജ് അയക്കുന്നുണ്ട്. വിളിക്കുന്നുണ്ട്. എന്നെ കൊണ്ട് വിളിക്കാന്‍ പറ്റാത്ത കൊണ്ടാണ്. പക്ഷേ എല്ലാവര്‍ക്കും ഞാന്‍ റിപ്ലൈ ചെയ്യും. നിങ്ങള്‍ തന്ന സ്‌നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദി. വീണ്ടും കാണുന്നതുവരെ ഗുഡ് നൈറ്റ് എന്നാണ് റോബിന്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

പുറത്താകുന്നതിന് മുന്‍പായി തനിക്ക് സംഭവിച്ച കാര്യങ്ങളേപ്പറ്റി സംസാരിക്കാന്‍ മോഹന്‍ലാല്‍ റോബിന് അവസരം കൊടുത്തിരുന്നു. ഷോ തുടങ്ങുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ റോബിന്‍ പുറത്തുപോകുന്നതിന്റെ സൂചനകള്‍ മത്സരാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു.

ഷോയില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ റോബിന്‍ തുറന്നു പറയുകയും ചെയ്തു. എല്ലാവരോടും യാത്ര പറയുമ്പോള്‍ റോബിന്റെ കണ്ണുകള്‍ നിറയുകയും ശബ്ദം ഇടറുകയുമൊക്കെ ചെയ്യുന്നുണ്ട്. ദില്‍ഷയോട് യാത്ര പറയുമ്പോള്‍ പെട്ടെന്ന് ദില്‍ഷ പൊട്ടിക്കരഞ്ഞു. റോബിനും കരയുകയായിരുന്നു.

സംഭവിച്ച കാര്യങ്ങളില്‍ റിയാസിനോട് റോബിന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിച്ചിരുന്നു. പറ്റിപ്പോയതാണ്, സോറി.. പക്ഷേ ഇത് കേട്ടിട്ടും,ഒന്നും പ്രതികരിക്കാതെ ഭാവവ്യത്യാസങ്ങളില്ലാതെയാണ് റിയാസ് ഇരുന്നത്. അധിക സമയം തുടരാന്‍ അനുവദിക്കാതെ റോബിന് പുറത്തേക്കുള്ള വഴി കാണിച്ച് കൊടുക്കുകയായിരുന്നു മോഹന്‍ലാല്‍.

അതേസമയം,നിവധിപേരാണ് റോബിനെ പുറത്താക്കിയതില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നുത്. റോബിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ നിരവധി പേരാണ് എത്തിയത്. അതിന്റഎ വീഡിയോയും വൈറലായിരിക്കുകയാണ്.
.

Previous article‘വിക്രം’ സിനിമ കണ്ട് കഴിഞ്ഞ് ഉലക നായകന് വന്ന കോള്‍…! പറഞ്ഞത് മൂന്നേ മൂന്ന് വാക്ക്!!
Next articleആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി നമിത; ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍