അമ്മയുടേത് അല്ലെ മകള്‍..!! ആരാധ്യയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍!!

ലോകമെമ്പാടും ആരാധകരുള്ള നടിയാണ് ഐശ്വര്യ റായ്. അഭിഷേക് ബച്ചനുമായുള്ള വിവാവും പിന്നീട് ഒരു കുഞ്ഞിന്റെ വരവും എല്ലാം താരത്തെ ഒരു കുടുംബിനിയാക്കി മാറ്റി. മകള്‍ ആരാധ്യയ്ക്ക് വേണ്ടി തന്റെ കരിയര്‍ മാറ്റിവെച്ച അമ്മയാണ് ഐശ്വര്യ.…

ലോകമെമ്പാടും ആരാധകരുള്ള നടിയാണ് ഐശ്വര്യ റായ്. അഭിഷേക് ബച്ചനുമായുള്ള വിവാവും പിന്നീട് ഒരു കുഞ്ഞിന്റെ വരവും എല്ലാം താരത്തെ ഒരു കുടുംബിനിയാക്കി മാറ്റി. മകള്‍ ആരാധ്യയ്ക്ക് വേണ്ടി തന്റെ കരിയര്‍ മാറ്റിവെച്ച അമ്മയാണ് ഐശ്വര്യ. അതിന്റെ ഗുണങ്ങള്‍ ആരാധ്യയിലും കാണാന്‍ ഉണ്ടെന്നാണ് ആരാധകരും പറയുന്നത്. കാരണം ഐശ്വര്യ റായ്യുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചന്റെ പുതിയൊരു വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്.

Aishwarya Rai Photos

സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ സാരേ ജഹാം സേ അച്ഛാ, വന്ദേമാതരം എന്നീ പാട്ടുകള്‍ പാടിയ ആരാധ്യയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയില്‍ വെള്ള നിറമുള്ള സല്‍വാറും ഓറഞ്ച് ദുപ്പട്ടയും ധരിച്ച് പാട്ട് പാടി പെർഫോം ചെയ്യുന്ന ആരാധ്യയെയാണ് കാണാനാവുക. ബാക്ഗ്രൗണ്ടില്‍ ഇന്ത്യയുടെ ദേശീയ പതാകയും കാണാം. വീഡിയോ വൈറലായതോടെ പതിവുപോലെ നിരവധി ഐശ്വര്യ റായ് ആരാധകരാണ് മകള്‍ക്കും സ്‌നേഹം അറിയിച്ചെത്തിയത്.

https://www.instagram.com/tv/CZLo3HjgRVn/?utm_source=ig_web_copy_link

അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും നല്ല താരദമ്പതികള്‍ മാത്രമല്ല മികച്ച മാതാപിതാക്കള്‍ കൂടിയാണ് എന്ന് ആരാധകരും എപ്പോഴും പറയുന്ന കാര്യമാണ്. എന്നാല്‍ ജീവിതത്തില്‍ തന്റേയും മകളുടേയും എല്ലാ ഉയര്‍ച്ചകള്‍ക്കും കാരണം ഭാര്യ ഐശ്വര്യ തന്നെയാണെന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്.

”നിങ്ങള്‍ അഭിനയിക്കൂ, ആരാധ്യയുടെ കാര്യം ഞാന്‍ നോക്കാം. അതുകൊണ്ട് ഞാന്‍ പുറത്തുപോകുന്നു, സ്വതന്ത്രമായി അഭിനയിക്കുന്നു,”എന്ന് ഐശ്വര്യ തന്നോട് പറഞ്ഞതായി അഭിഷേക് ബച്ചന്‍ പല അഭിമുഖങ്ങളിലും വളരെ അഭിമാനത്തോട്കൂടി പറഞ്ഞിട്ടുണ്ട്.