പൊക്കിപ്പറയുകയാണെന്ന് വിചാരിക്കരുത്! ഇപ്പോൾ കണ്ടാൽ ഒരു 55 വയസ്സ് തോന്നിക്കും; ഈ കമെന്റിന് മറുപടിയുമായി സാധിക വേണുഗോപാൽ 

Follow Us :

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രെദ്ധ  നേടുന്നത്. ബോള്‍ഡ് ലുക്കിലുള്ള  കിടിലന്‍ ചിത്രങ്ങളാണ് സാധിക പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും സാധിക പങ്കുവെച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ കരുത്ത് വേണം എന്ന് ഞാന്‍ കരുതുന്നില്ല. വേണ്ടത് അവരേക്കാള്‍ തന്നെയാണ്. ഒരു സ്ത്രീയ്ക്ക് ധരിക്കാന്‍ സാധിക്കുന്ന ഏറ്റവും മനോഹരമായത് ആത്മവിശ്വാസമാണ് എന്നാണ് സാധിക പറയുന്നത്. നിരവധി പേരാണ് സാധികയുടെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലര്‍ താരത്തെ പരിഹസിക്കാനും ശ്രമിക്കുന്നുണ്ട്.

പൊക്കി പറയുകയാണെന്ന് വിചാരിക്കരുത് ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് തംപ്‌സ്  അപ്പ് നൽകിയായിരുന്നു സാധിക മറുപടി നൽകിയത്.ഒരു സ്ത്രീ സുന്ദരിയാണ് എന്ന് പറയുന്നത് അവളുടെ സ്വഭാവത്തെയും സ്വന്ദര്യത്തെയും വിലയിരുത്തിയാണ് ,എന്നാല്‍ നിങ്ങളുടെ സ്വന്ദര്യം എവിടെയോ നഷ്ട്ടപെട്ടിരുന്നുന്നു. ഉള്ളത് പറയാലോ നിങ്ങള്‍ക്ക് ഈ ലുക്ക് തീരെ ചേരുന്നില്ല,

സാരിയും ദാവാണിയും ഒക്കെയാണ് നല്ലത്. ഇത് എന്റെ ഒരു അഭിപ്രായമാണ് നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് ശെരിയാണ് എന്ന് തോന്നണമെന്നില്ല, വൈറ്റ് നന്നായി ചേരുന്നു,  കുറച്ച് ഓവര്‍ ആകുന്നുണ്ടേ, നിങ്ങളുടെ ആത്മവിശ്വാസം നിങ്ങളെ കൂടുതൽ സുന്ദരിയാക്കുന്നു  എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍, നേരത്തെ തന്റെ ചിത്രങ്ങള്‍ക്ക് അശ്ലീല കമന്റുമായി എത്തുന്നവര്‍ക്ക് സാധിക നല്‍കിയ മറുപടി കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു സാധികയുടെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് സാധികയ്ക്ക് പിന്തുണയുമായി എത്തിയത്