51 ആം വയസ്സിലും സുന്ദരിയായി നടി ശോഭന കൂടെ വധുവിന്റെ വേഷത്തിൽ ഗായത്രി സുരേഷും

മലയാള സിനിമാലോകത്തെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ശോഭന. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതായിരുന്ന ശോഭന തന്‍റെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വല്ലപ്പോഴും പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായിത്തുടങ്ങിയത് .…

മലയാള സിനിമാലോകത്തെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ശോഭന. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതായിരുന്ന ശോഭന തന്‍റെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വല്ലപ്പോഴും പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായിത്തുടങ്ങിയത് . മൂന്നു തവണ ദേശീയ പുരസ്കാരം, ഒരു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവ നേടിയിട്ടുള്ള ശോഭനയുടെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ‘കലാര്‍പ്പണ’ എന്ന പേരിലുള്ള തന്‍റെ നൃത്ത വിദ്യാലയത്തിന്‍റെ പ്രവ‍ര്‍ത്തനങ്ങളിലും ശോഭന എപ്പോളും തിരക്കിലാണ്. 1984 മുതൽ സിനിമാ ലോകത്ത് സജീവമായുള്ള നടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലടക്കം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. 2014 വരെ സിനിമയിൽ സജീവമായിരുന്നെങ്കിലും പിന്നീട് അഭിനയം വിട്ട് നൃത്തത്തിന്‍റെ ലോകത്തായിരുന്നു. 2020ലാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചെത്തിയത്.

ഷൂട്ടിങ്ങിനായി കൊച്ചിയിലെത്തിയ ഇരുവരുടേയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഇരുവരും സാരി വേഷത്തിലാണ് ഷൂട്ടിംഗ് സെറ്റിൽ ഉള്ളത്. കൂടാതെ ഗായത്രി വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നതും കാണാം. ഇടവേള സമയത്ത് ഫോട്ടോഷൂട്ടിങ്ങിനായി മാറിയ ഗായത്രി ഡാൻസ് കളിക്കുന്നതും വിഡിയോയിൽ കാണാം.