അഭിനയിക്കാന്‍ അച്ഛന്റെ അനുവാദം ചോദിച്ചിട്ടില്ല, സായ് കുമാറിന്റെ മകള്‍ വൈഷ്ണവി

വില്ലനായും നായകനായും സഹനടനായമൊക്കെ തിളങ്ങിയ നടനാണ് സായ് കുമാര്‍. നാടകരംഗത്ത് നിന്നും സിനിമയിലേക്കെത്തിയ സായ്കുമാര്‍ ആദ്യവിവാഹം വേര്‍പെടുത്തി രണ്ടാമത് നടി ബിന്ദുപണിക്കറിനെ വിവാഹം ചെയ്യുകയായിരുന്നു. ഇപ്പോഴിതാ സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അടുത്തിടെയാണ് അഭിനയ ജീവിതത്തിന്…

വില്ലനായും നായകനായും സഹനടനായമൊക്കെ തിളങ്ങിയ നടനാണ് സായ് കുമാര്‍. നാടകരംഗത്ത് നിന്നും സിനിമയിലേക്കെത്തിയ സായ്കുമാര്‍ ആദ്യവിവാഹം വേര്‍പെടുത്തി രണ്ടാമത് നടി ബിന്ദുപണിക്കറിനെ വിവാഹം ചെയ്യുകയായിരുന്നു. ഇപ്പോഴിതാ സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അടുത്തിടെയാണ് അഭിനയ ജീവിതത്തിന് മിനിസ്‌ക്രീനിലൂടെ തുടക്കം കുറിച്ചത്. കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്.
പ്രേക്ഷകര്‍ക്ക് ഇഷ്ടപെട്ട താരമായി മാറി കഴിഞ്ഞു വൈഷ്ണവി. കിട്ടിയ വേഷം മികച്ചതാക്കാന്‍ വൈഷ്ണവിയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം. അതേ സമയം അച്ഛന്റെ അനുവാദം വാങ്ങാതെയാണ് താന്‍ സീരിയലില്‍ അഭിനയിക്കാന്‍ എത്തിയതെന്ന് തുറന്നു പറയുകയാണ് വൈഷ്ണവി.

വൈഷ്ണവിയുടെ വാക്കുകള്‍-
അച്ഛനോട് പറഞ്ഞിട്ടല്ല സീരിയലിലേക്ക് വന്നത്. അച്ഛന്റെ സഹോദരിമാരോട് പറഞ്ഞിരുന്നു. അച്ഛമ്മ മരിക്കുന്നതിനു മുമ്പാണ് ഇതിലേക്കുള്ള എന്‍ട്രി വരുന്നതൊക്കെ. ആ സമയത്ത് അച്ഛമ്മയുടെ അനുഗ്രഹവും വാങ്ങിയിരുന്നു.
സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്‍ അറിയുന്നുണ്ടാവണം അതെനിക്ക് വ്യക്തമല്ല. കഴിഞ്ഞുപോയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും താല്‍പര്യമില്ല. സായ്കുമാറിന്റെ മകളെന്ന വിലാസം ഒരുപാട് തരത്തില്‍ എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. സീരിയല്‍ കണ്ടിട്ട് പലരും മെസേജ് ചെയ്യാറുണ്ട്. കണ്ണ് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് പരിചയം തോന്നി എന്നൊക്കെ പറയും. അച്ഛന്റെ മകള്‍ എന്നു പറയുന്നതില്‍ എനിക്കെന്നും അഭിമാനമേയുള്ളൂ എന്നും വൈഷ്ണവി പറയുന്നു. സായികുമാറിന്റെയും ആദ്യ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി.
2007 ല്‍ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടന്‍ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. സുജിത്ത് കുമാറാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. 2018 ജൂണിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. മകളുടെ വവാഹം തന്നെ വാട്സാപ്പിലാലാണ് ക്ഷണിച്ചതെന്ന് സായ്കുമാര്‍ പറഞ്ഞത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.