തനിക്ക് ഉണ്ടായ മോശം അനുഭവം പറഞ്ഞു സായ് പല്ലവി

നിരവധി ആരാധകരുള്ള താരമാണ് സായ് പല്ലവി. പ്രേമം എന്ന  ചിത്രത്തിൽ കൂടിയാണ് സായ് പല്ലവി ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയത്. പ്രേമത്തിലെ മലർ മിസ്സിനെ ഇന്നും ആരാധകർ മറന്നിട്ടില്ല. അതിനു ശേഷം കലി എന്ന ചിത്രത്തിൽ…

നിരവധി ആരാധകരുള്ള താരമാണ് സായ് പല്ലവി. പ്രേമം എന്ന  ചിത്രത്തിൽ കൂടിയാണ് സായ് പല്ലവി ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയത്. പ്രേമത്തിലെ മലർ മിസ്സിനെ ഇന്നും ആരാധകർ മറന്നിട്ടില്ല. അതിനു ശേഷം കലി എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുകയും ചെയ്തു സായ്. എന്നാൽ മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള താരം മലയാളി ആണെന്നാണ് പലരും കരുതിയത്. എന്നാൽ താരം തമിഴ് നാട്ടുകാരിയാണ്. എന്നാൽ ഒരിക്കൽ ഒരു പത്ര സമ്മേളനത്തിനിടയിൽ സായി പല്ലവിയെ മലയാളി എന്ന് വിളിച്ചതിന് പത്രപ്രവർത്തകനോട് സായ് പല്ലവി ദേക്ഷ്യപ്പെട്ടു എന്ന  വാർത്തയും പുറത്ത് വന്നിരുന്നു.

എല്ലാവരും പറയുന്നു ഞാൻ മലയാളി എന്ന് എന്ന്, എന്നാൽ ഞാൻ മലയാളി അല്ല, ദയവ് ചെയ്തു മലയാളി എന്ന് ഇനിയും എന്നെ വിളിക്കരുത് എന്നാണ് സായ് പല്ലവി അന്ന്പറഞ്ഞത് . താരത്തിന്റെ ഈ വാക്കുകൾക്ക് വലിയ രീതിയിൽ ഉള്ള വിമർശനവും അന്ന് മലയാളികളുടെ ഇടയിൽ ഉണ്ടായിരുന്നു. എന്നാൽ അതിനു ശേഷം തനിക്ക് ഉണ്ടായ ഒരു മോശം അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സായ് പല്ലവി. ഒരിക്കൽ എയർപോർട്ടിൽ വെച്ച് തനിക് ഉണ്ടായ മോശം അനുഭവം ആണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

ഒരിക്കൽ എയർപോർട്ടിൽ വെച്ച് ഒരാൾ എന്നോട് വന്നു മലയാളത്തിൽ സംസാരിച്ചു. അയ്യോ, എനിക്ക് മലയാളം അറിയില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അയ്യോ സോറി, മലയാളത്തിൽ സംസാരിച്ചാൽ നിങ്ങൾ ദേക്ഷ്യപ്പെടും അല്ലെ എന്നാണ് അവർ എന്നോട് ചോദിച്ചു. അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ തോന്നി. ഞാൻ അന്ന് എന്താണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു എന്നും എന്നിട്ടും ആ അനുഭവം തന്നെ വേദനിപിപ്പിച്ചു എന്നും തന്നെ ഇത്ര വളർത്തിയത് മലയാളികൾ ആണെന്നും അത് തനിക് മറക്കാൻ കഴിയില്ല എന്നുമാണ് സായ് പല്ലവി പറയുന്നത്.