ഭക്തിയില്‍ മുഴുകി വെള്ള സാരി ഉടുത്ത് സായ് പല്ലവിയും കുടുംബവും!!!

മലര്‍ മിസ്സായി ആരാധകഹൃദയം കവര്‍ന്ന നായികയാണ് സായി പല്ലവി. ശേഷം കലിയില്‍ ദുല്‍ഖറിന്റെ നായികയായും എത്തി. എങ്കിലും പ്രതീക്ഷിച്ച പോലെ മലയാളത്തില്‍ തിളങ്ങാന്‍ താരത്തിന് ആയില്ല. പിന്നീട് സായി പല്ലവിയെ കണ്ടത് തമിഴകത്തും തെലുങ്കിലുമാണ്.…

മലര്‍ മിസ്സായി ആരാധകഹൃദയം കവര്‍ന്ന നായികയാണ് സായി പല്ലവി. ശേഷം കലിയില്‍ ദുല്‍ഖറിന്റെ നായികയായും എത്തി. എങ്കിലും പ്രതീക്ഷിച്ച പോലെ മലയാളത്തില്‍ തിളങ്ങാന്‍ താരത്തിന് ആയില്ല. പിന്നീട് സായി പല്ലവിയെ കണ്ടത് തമിഴകത്തും തെലുങ്കിലുമാണ്.

ഇപ്പോഴിതാ, സായ് പല്ലവിയുടെ കുടുംബ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കുടുംബത്തോടൊപ്പം താരം ധര്‍മ്മ ദേവതയില്‍ നിന്നും അനുഗ്രഹം തേടാന്‍ ജന്മനാട്ടിലെത്തിയ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള വസ്ത്രം ധരിച്ചാണ് സായ് പല്ലവിയും കുടുംബാംഗങ്ങളും ചിത്രത്തിലുള്ളത്.

പരമ്പരാഗത ശൈലിയിലുള്ള വെള്ള സാരി ഉടുത്താണ് സായി എത്തിയിരിക്കുന്നത്.
പരമ്പരാഗത ബഡുഗ ശൈലിയിലുള്ള വസ്ത്രമാണ് നടി ധരിച്ചിട്ടുള്ളത്. സായ് പല്ലവിയുടെ സഹോദരി പൂജ, സഹോദരന്‍ ജിത്തു എന്നിവരെല്ലാം ചിത്രത്തിലുണ്ട്. ഊട്ടിക്കടുത്തുള്ള ക്ഷേത്രത്തിലെ ഹെത്തായി ഹെബ്ബാ ഉത്സവത്തില്‍ താര കുടുംബം പങ്കെടുത്ത ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.