തെലുങ്കിലെ ഭാഗ്യനായികയായി സായി പല്ലവി!!! ‘തണ്ഡേലില്‍’ താരം വാങ്ങിയത് 3 കോടി

പ്രേമത്തിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ നായികയാണ് സായ് പല്ലവി. തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ നായികയായി വളരെ പെട്ടെന്ന് തന്നെ മാറാന്‍ സായിയ്ക്കായി. തെന്നിന്ത്യയിലെ തന്നെ ഏറെ താരമൂല്യമുള്ള നായികയായിരിക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷമിറങ്ങിയ സൂപ്പര്‍ഹിറ്റായ…

പ്രേമത്തിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ നായികയാണ് സായ് പല്ലവി. തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ നായികയായി വളരെ പെട്ടെന്ന് തന്നെ മാറാന്‍ സായിയ്ക്കായി. തെന്നിന്ത്യയിലെ തന്നെ ഏറെ താരമൂല്യമുള്ള നായികയായിരിക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷമിറങ്ങിയ സൂപ്പര്‍ഹിറ്റായ വിരാടപര്‍വം, ഗാര്‍ഗി ചിത്രങ്ങള്‍ താരത്തിന്റെ താരമൂല്യം ഉയര്‍ത്തിയിരിക്കുകയാണ്. മലയാളവും തമിഴും കടന്ന് തെലുങ്കിലാണിപ്പോള്‍ താരം സജീവം.

സായിയുടെ വമ്പന്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിതേഷ് തിവാരിയുടെ പുതിയ ചിത്രം രാമായണത്തില്‍ താരമായിരിക്കും സീതയാവുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ശ്രീരാമനായി രണ്‍ബീര്‍ കപൂര്‍ ആണ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗചൈതന്യയുടെ തണ്ഡേലില്‍ സായ് പല്ലവിയാണ് നായികയാവുന്നത്.

കൈ നിറയെ ചിത്രങ്ങളായതോടെ താരത്തിന്റെ പ്രതിഫലവും ചര്‍ച്ചയായിരിക്കുകയാണ്. തെലുങ്കില്‍ സായി പ്രതിഫലം 3 കോടി രൂപയായി ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗചൈതന്യയുടെ താണ്ടല്‍ ചിത്രത്തില്‍ നായികയാവാന്‍ താരം മൂന്നു കോടി വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷമിറങ്ങിയ വീരാടപര്‍വം, ഗാര്‍ഗി എന്നീ ചിത്രങ്ങള്‍ക്കായി താരം 2 കോടിയാണ് വാങ്ങിയത്. മുന്‍പ് ഒന്നര കോടിയോളമായിരുന്നു താരത്തിന്റെ പ്രതിഫലം.

ശിവകാര്‍ത്തികേയന്‍ ചിത്രത്തിലും സായിയാണ് നായിക. യഷ് ചിത്രത്തിലും നായികയായി എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല മലയാളത്തില്‍ വീണ്ടും നിവിന്‍ പോളിയുടെ നായികയായും സായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.