ഏറെ നാളത്തെ സ്വപ്നം സഫലമായ സന്തോഷത്തിൽ സായ് വിഷ്ണു!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരുന്ന പരുപാടി  ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്നാം ഭാഗം. എന്നാൽ പകുതിക്ക് വെച്ച് ഷോ താൽക്കാലികമായി നിർത്തിവെയ്ക്കുകയും മത്സരാർത്ഥികളെ തിരികെ വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷം…

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരുന്ന പരുപാടി  ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്നാം ഭാഗം. എന്നാൽ പകുതിക്ക് വെച്ച് ഷോ താൽക്കാലികമായി നിർത്തിവെയ്ക്കുകയും മത്സരാർത്ഥികളെ തിരികെ വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ആണ് പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ നടന്നത്. മണിക്കുട്ടൻ ആണ് ഫൈനലിൽ വിജയിച്ചത്. ബിഗ് ബോസ്സിന്റെ ട്രോഫി കയ്യിൽ പിടിച്ച് കൊണ്ട് നിൽക്കുന്ന മണികുട്ടന്റെ ചിത്രം ഗ്രാൻഡ് ഫിനാലെ ഷൂട്ടിന്റെ തൊട്ടടുത്ത ദിവസം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ മണിക്കുട്ടൻ വിജയി ആയെന്നു അറിഞ്ഞു കടുത്ത വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്നത്. ഫൈനലയുടെ വിഡിയോയ്ക് താഴെ നിരവധി പേരാണ് മണിക്കുട്ടനെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. പല തരത്തിലുള്ള കടുത്ത വിമര്ശനങ്ങളൂം മണികുട്ടന് എതിരെ ഉയർന്നിരുന്നു. സായ്ക്ക് ഒന്നാം സ്ഥാനം ലഭിക്കാത്തതിന് വിമർശനവും കൂടുതൽ ആയിരുന്നു. ഇപ്പോഴിതാ ഏറെ കാലങ്ങളായുള്ള തന്റെ ആഗ്രഹം സാധിച്ച സന്തോഷത്തിൽ ആണ് സായ്.

തൻറെ ജീവിതത്തിലെ പുതിയ തുടക്കത്തിന്റെ കുറിച്ചാണ് സായി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് സായ് തന്റെ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. സായിയുടെ വാക്കുകൾ ഇങ്ങനെ, ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഇത് നിങ്ങളൂടെ പറയുന്നത്. സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് എന്നത് എന്റെയും എന്റെ കൂട്ടുകാരുടെയും വർഷങ്ങൾ കൊണ്ടുള്ള സ്വപ്നം ആയിരുന്നു. നമ്മളെ പോലുള്ള  സാധാരണക്കാർക്ക് മുന്നോട്ട് വരാനുള്ള വേദി ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. അതിന്റെ ഭാഗമായി അരുവി എന്ന പ്രൊഡക്ഷൻ ഹൗസ് ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഒരുപാട് പേരുടെ പിന്തുണ കൊണ്ടാണ് ഞങ്ങൾ ഇവിടെ വരെ എത്തിയത്. ഇനിയും നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് അത്യാവിശ്യം ആണെന്നും എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നുമാണ് സായി പറഞ്ഞത്.

സായിയും സുഹൃത്തുക്കൾ ആയ സജിത്തും ശ്രീലാലും ചേർന്നാണ് അരുവി പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ചിരിക്കുന്നത്. കൂട്ടത്തിൽ അരുവി എന്ന യൂട്യൂബ് ചാനലും താരം ആരംഭിച്ചിട്ടുണ്ട്. നിരവധി പേരാണ് സായിക്ക് തന്റെ പുതിയ ചുവടു വെയ്പ്പിനു ആശംസകൾ നേർന്നുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്.