മാപ്പ് കൊണ്ട് തീരുന്നില്ല..!! നടന്‍ സിദ്ധാര്‍ത്ഥിനെതിരെ പോലീസ് നടപടി!!

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിനെ ചൊല്ലി എപ്പോഴും വിവാദങ്ങളിലേക്ക് എത്തിപ്പെടുന്ന നടനാണ് സിദ്ധാര്‍ത്ഥ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്‌പോര്‍ട്‌സ് താരം സൈന നേഹ്‌വാളിന് എതിരെ അദ്ദേഹം ഒരു പരാമര്‍ശം നടത്തിയത്. സൈനയുടെ ട്വിറ്ററിലെ ഒരു…

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിനെ ചൊല്ലി എപ്പോഴും വിവാദങ്ങളിലേക്ക് എത്തിപ്പെടുന്ന നടനാണ് സിദ്ധാര്‍ത്ഥ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്‌പോര്‍ട്‌സ് താരം സൈന നേഹ്‌വാളിന് എതിരെ അദ്ദേഹം ഒരു പരാമര്‍ശം നടത്തിയത്. സൈനയുടെ ട്വിറ്ററിലെ ഒരു പോസ്റ്റിന് കമന്റിട്ടുകൊണ്ടായിരുന്നു തുടക്കം. പിന്നീട് തനിക്ക് എതിരെ നടന്‍ സിദ്ധാര്‍ത്ഥ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി എന്ന് ചൂണ്ടിക്കാട്ടി സൈനയും ഭര്‍ത്താവും രംഗത്ത് വരികയായിരുന്നു. ചെയ്ത് പോയ തെറ്റിന് സിദ്ധാര്‍ത്ഥ് മാപ്പ് പറഞ്ഞു എങ്കിലും ഇപ്പോഴിതാ നടന് എതിരെ പോലീസ് നടപടി വന്നിരിക്കുകയാണ്.

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നടന്‍ സിദ്ധാര്‍ത്ഥിനെ ചെന്നൈ പൊലീസ് സിദ്ധാര്‍ത്ഥിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. വിവാദ ട്വീറ്റിനെ തുടര്‍ന്ന് രണ്ട് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ മൊഴി എടുക്കാനാണ് സിദ്ധാര്‍ത്ഥിനെ വിളിച്ച് വരുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. അപകീര്‍ത്തിപ്പെടുത്തലും പരാതിയില്‍ ചേര്‍്ത്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചുള്ള സൈനയുടെ ട്വിറ്ററിനെതിരെയാണ് സിദ്ധാര്‍ത്ഥ് വിവാദ പരാമര്‍ശം നടത്തിയത്.

‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. സാധ്യമായ ശക്തമായ വാക്കുകളില്‍ പറഞ്ഞാല്‍, പ്രധാനമന്ത്രി മോദിക്കെതിരായ ഭീരുവായ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു… എന്ന സൈനയുടെ ട്വീറ്റിന് സിദ്ധാര്‍ത്ഥ് കൊടുത്ത മറുപടിയാണ് വിവാദമായത്.