‘അതിശയകരമായ പെര്‍ഫെക്ഷനോടെ, സസ്‌പെന്‍സോടെ സംവിധായകന്‍ കാണിച്ചിട്ടുണ്ട്. ഒരു അവാര്‍ഡ് പ്രതീക്ഷിക്കാം’

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒടിടിയിലെത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘അതിശയകരമായ പെര്‍ഫെക്ഷനോടെ, സസ്‌പെന്‍സോടെ…

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒടിടിയിലെത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘അതിശയകരമായ പെര്‍ഫെക്ഷനോടെ, സസ്‌പെന്‍സോടെ സംവിധായകന്‍ കാണിച്ചിട്ടുണ്ട്. ഒരു അവാര്‍ഡ് പ്രതീക്ഷിക്കാം’ എന്നാണ് സജി മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

സുന്ദരത്തിന്റെ ബാധ ജെയിംസില്‍ കയറിയതും ബാക്കി കാര്യങ്ങളും അതിശയകരമായ പെര്‍ഫെക്ഷനോടെ, സസ്‌പെന്‍സോടെ സംവിധായകന്‍ കാണിച്ചിട്ടുണ്ട്. ഒരു അവാര്‍ഡ് പ്രതീക്ഷിക്കാം ??
പക്ഷേ സുന്ദരത്തിന്റെ ആത്മാവ് ഇത്രയും പാടുപെട്ട് ജെയിംസില്‍ കയറിക്കൂടി ഈ പരാക്രമങ്ങള്‍ ഒക്കെ കാട്ടിക്കൂട്ടിയത് എന്തിന് എന്ന് കാണികളെ ബോധ്യപ്പെടുത്താന്‍ പറ്റിയില്ല എന്ന ചെറിയൊരു നോട്ടപ്പിശക് പറ്റി എന്ന് തോന്നുന്നു.
പിന്നെ, പടം കഴിയുമ്പോള്‍ നാടക ട്രൂപ്പിന്റെ പേരുള്ള ബസ് അകന്നുപോകുമ്പോള്‍ അത് ആകാശത്തേക്ക് പറന്നുപോയതായി കാണിച്ചിരുന്നേല്‍ ഏലിയന്‍സിന്റെ ബ്രില്ലിയന്‍സ് കൂടി ആയേനെ എന്ന കമെന്റ്‌സും ഇടയില്‍ കേട്ടു.

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്. രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് – വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, പി ആര്‍ ഓ – പ്രതീഷ് ശേഖര്‍.