എന്റെ എല്ലാ സാഹിസികതകളിലും എന്റെ പങ്കാളി അവൾ മാത്രമാണ്!ടോവിനോ തോമസ് 

മലയാളികളുടെ പ്രിയങ്കരനായ നടൻ ടോവിനോ തോമസ് ഇപ്പോൾ മകൾക്കൊപ്പമുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരം തന്റെ മകളെ ഇസക്ക് ഒപ്പം സിപ്‌ലൈൻ യാത്രയുടെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. കൂടാതെ…

മലയാളികളുടെ പ്രിയങ്കരനായ നടൻ ടോവിനോ തോമസ് ഇപ്പോൾ മകൾക്കൊപ്പമുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരം തന്റെ മകളെ ഇസക്ക് ഒപ്പം സിപ്‌ലൈൻ യാത്രയുടെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഈ ചിത്രങ്ങൾക്കൊപ്പം നടൻ തന്റെ മകളെ കുറിച്ച് എഴുതിയ ഒരു കുറിപ്പും കൂടുതൽ ശ്രെദ്ധ ആകുന്നുണ്ട്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ ..

എന്റെ എല്ലാ സാഹിസികതകളിലും  എന്റെ പങ്കാളി അവൾ മാത്രമാണ്, എനിക്ക് ആദ്യം ജനിച്ചവൾ, എന്റെ നിരുപാധികമായ സ്നേഹം, എന്റെ ജീവിതം. ഇസ ജനിക്കുമ്പോൾ ആദ്യം അവളെ കയ്യിൽ വാങ്ങാൻ തീരുമാനിച്ചത് ഞാൻ, അവൾ ആദ്യമായി ചെയ്യുന്ന എന്തിലും ഞാൻ കൂടെ എപ്പോളും ഉണ്ടാകും എന്ന് എപ്പോളും ആഗ്രഹിക്കുന്നു. ഇതാ മുഖത്തു പുഞ്ചിരി കൊണ്ട് മുടിയിഴകൾ ഞങ്ങൾ ഭയത്തെ തോൽപ്പിച്ചു.

എനിക്ക് ഏറെ വിലപെട്ടവളേ, നിന്നോടൊപ്പമുള്ള സാഹസികതകൾക്കു എനിക്ക് ഇനിയും കാത്തിരിക്കാൻ ആവില്ല. ഇതാണ് നടൻ സോഷ്യൽ മീഡിയിൽ കുറിച്ചത്. എന്നാൽ താരത്തിന്റെയും മകളുടയും ഈ സാഹസികത വീഡിയോ കണ്ടു ആരാധകർ പറയുന്നത് അവളുടെ പിന്നിലെ ഒരു സുപ്പെർടാഡ് ഉണ്ടെന്നുള്ള വിശ്വാസം ആണ്. എന്തായാലൂം ഗ്രേറ്റ് എന്നുമാണ് ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)