‘ശിവാഞ്ജലിയിലെ’ അഞ്ജലിക്ക് മാം​ഗല്യം; ‘ശിവേട്ടനും’ ഭാര്യക്കും ഇത് വമ്പൻ ആഘോഷം, ചിത്രങ്ങൾ വൈറൽ

സ്വാന്തനം സീരിയൽ അവസാനിച്ചതിന്റെ വിഷമത്തിലാണ് ഇപ്പോഴും മിനിസ്ക്രീൻ പ്രേക്ഷകർ. സാന്ത്വനത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനായിരുന്നു സജിൻ ടി പി. പ്ലസ് ടു എന്ന സിനിമയിലൂടെ താരം അഭിനയത്തിലേക്ക് വന്നത്. പിന്നീട് നടനെ താരമാക്കി മാറ്റിയത്…

സ്വാന്തനം സീരിയൽ അവസാനിച്ചതിന്റെ വിഷമത്തിലാണ് ഇപ്പോഴും മിനിസ്ക്രീൻ പ്രേക്ഷകർ. സാന്ത്വനത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനായിരുന്നു സജിൻ ടി പി. പ്ലസ് ടു എന്ന സിനിമയിലൂടെ താരം അഭിനയത്തിലേക്ക് വന്നത്. പിന്നീട് നടനെ താരമാക്കി മാറ്റിയത് സ്വാന്തനം പരമ്പര തന്നെയാണ്. പ്ലസ് ടൂവിലും നായികയായി ഒരുമിച്ച് അഭിനയിച്ച ഷഫ്നയെയാണ് സജിൻ വിവാഹം ചെയ്തത്. ഇപ്പോൾ ഇരുവരും സീരിയൽ മേഖലയിൽ വലിയ തിരക്കിലാണ്.

 

View this post on Instagram

 

A post shared by Shafna Nizam (@shafna.nizam)

ഇപ്പോൾ സജിൻറെയും ഷഫ്നയുടെയും ഇൻസ്റ്റഗ്രാം പേജിൽ നിറഞ്ഞിരിക്കുന്നത് ജിപി – ഗോപിക വിവാഹത്തിന്റെ ഹൽദി ദിന ചിത്രങ്ങളാണ്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ ആയെങ്കിലും അതിന്റെ ആ​ഘോഷ മൂഡിൽ തന്നെയാണ് ജിപിയുടെയും ​ഗോപികയുടെയും സുഹൃത്തുക്കൾ. എന്നും പുതിയ ചിത്രങ്ങളോ വീഡിയോകളോ ആരെങ്കിലുമൊക്കെയായി പങ്കുവയ്ക്കുന്നുണ്ട്.

ഷഫ്നയുടെ പേജിലും വിവാഹ ആഘോഷ ദിനത്തിന്റെ ചിത്രങ്ങളാണ്. പക്ഷേ, ശിവാഞ്ജലിമാരെയും സ്വാന്തനത്തെയും മിസ് ചെയ്യുന്നുണ്ടെന്നാണ് ചിത്രങ്ങൾക്ക് താഴെ ഒരുപാട് പേർ കമന്റ് ചെയ്യുന്നത്. തമിഴിൽ വൻ ഹിറ്റായി മാറിയ സീരിയൽ പാണ്ഡ്യൻ സ്റ്റോഴ്‍സിന്റെ മലയാളം റീമേക്കാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍ത് പ്രേക്ഷകരെ കയ്യിലെടുത്ത സാന്ത്വനം സീരിയൽ.