പുതിയ സന്തോഷത്തിൽ സിത്താരയും സജീഷും!

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മനോഹര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഗായികയാണ് സിത്താര കൃഷ്ണകുമാർ. റിയാലിറ്റി ഷോയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരം കുറഞ്ഞ സമയത്തിൽ ഉള്ളിൽ ആണ് നിരവധി ആരാധകരെ…

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മനോഹര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഗായികയാണ് സിത്താര കൃഷ്ണകുമാർ. റിയാലിറ്റി ഷോയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരം കുറഞ്ഞ സമയത്തിൽ ഉള്ളിൽ ആണ് നിരവധി ആരാധകരെ സ്വന്തമാക്കിയ പിന്നണി ഗായികയായി മാറിയത്. ഇപ്പോൾ സിതാരയുടെ ഭർത്താവ് സജീവ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

തികച്ചും വ്യക്തിപരമായ ഒരു വിശേഷം എങ്ങനെയാണ് സാമൂഹികപരം കൂടിയാവുന്നത് എന്ന് ചിന്തിച്ചു പോകുന്നു..! കെട്ടകാലമാണ്, നാളെയെചൊല്ലി സന്തോഷിപ്പിക്കാൻ ഏറെയൊന്നുമില്ല താനും. എന്നിട്ടും നമ്മൾ പ്രതീക്ഷ കൈവെടിയുന്നില്ല. പോരാട്ടം തന്നെ പോരാട്ടം. എങ്കിലും എത്രയെത്ര വാർത്തകളാണ്, ഓരോ കുടുംബത്തിൽ നിന്നും…!!! പരസ്പരം കെട്ടിപ്പിടിച്ചുകഴിയേണ്ടവർക്കെങ്ങനെയാണ് തമ്മിൽ തള്ളാനും തല്ലാനും, കൊല്ലാനും കഴിയുന്നത്? അത്രമാത്രം അനിശ്ചിതത്വത്തിലാണ് സാഹചര്യം, അതു തന്നെയാവണം അസ്വസ്ഥമായ മനുഷ്യമനസ്സുകൾക്കും കാരണം. ബുദ്ധിയും ബോധവും അനുഭവങ്ങളിൽ നിന്നുൾക്കൊള്ളുന്ന അറിവും കൊണ്ട് പ്രശ്നങ്ങളോട് പോരാടിയേ പറ്റൂ…

സഹാനുഭൂതി, ദയ, കരുണ എന്നൊക്കെ നമ്മൾ എപ്പോഴും പറയുമ്പോഴും അബോധപൂർവ്വം എങ്ങനെയാണ് ഒരാൾ സഹജീവികളോട് സഹവർത്തിക്കേണ്ടതെന്നും, പരസ്പരമുള്ള ബഹുമാനം, സ്വാതന്ത്ര്യം എന്നിവ സത്യസന്ധമായി എങ്ങനെ നൽകാമെന്നും, ദിശബോധമുള്ള കഠിനാധ്വാനത്തിലൂടെ എങ്ങനെ വിജയിക്കാമെന്നുമെല്ലാമുള്ള പാഠങ്ങൾ. ആ അർത്ഥത്തിൽ ഗുരുവും എല്ലാ അർത്ഥത്തിലും കൂട്ടുകാരിയുമായവളേ… ഈ പിറന്നാളിലും, വരും നാളുകളിലും ആശംസകൾഎത്തേണ്ടിടത്തെത്തുവാനെത്രയുണ്ടെത്രയുണ്ടെന്നറിയാത്തൊരീ യാത്രയിൽ… ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കണ്ണിമപൂട്ടാതെ കാവൽ നിന്നീടണം