രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ചു; കാളിക്കുട്ടിക്കെതിരെ പരിഹാസം

ദുൽഖർ സൽമാന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമയാണ് ‘കിം​ഗ് ഓഫ് കൊത്ത’. കൊത്ത രാജു എന്ന കഥാപാത്രമായി ദുൽഖർ എത്തിയ ചിത്രം സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന്…

ദുൽഖർ സൽമാന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമയാണ് ‘കിം​ഗ് ഓഫ് കൊത്ത’. കൊത്ത രാജു എന്ന കഥാപാത്രമായി ദുൽഖർ എത്തിയ ചിത്രം സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിലോ തിയറ്ററുകളിലോ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. അടുത്തിടെ ചിത്രം ഒടിടിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമെല്ലാം ട്രോളുകൾക്കും പരിഹാസങ്ങൾക്കും പാത്രമായി. ഇപ്പോഴിതാ തനിക്കെതിരായ പരിഹാസങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സജിത മഠത്തിൽ.  കിം​ഗ് ഓഫ് കൊത്തയിൽ കാളിക്കുട്ടി എന്ന കഥാപാത്രത്തെയാണ് സജിത മഠത്തിൽ അവതരിപ്പിച്ചത്.രാജു എന്ന നായക കഥാപാത്രത്തെ മകനെക്കാൾ സ്നേഹിക്കുന്ന അമ്മയായാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്ത് കാളിക്കുട്ടിയെ അവതരിപ്പിക്കുന്നത്.ഇതിൽ കൊത്ത രാജുവിനെ കൊല്ലാൻ കണ്ണൻ ഭായ്ക്ക് വിട്ടുകൊടുക്കുന്ന കാളിക്കുട്ടിയുടെ രം​ഗമുണ്ട്. തീറീ ലോജിക് ഇല്ലാഅതൊരു റങ്ങാന് ഇതെങ്കിലും  സിനിമയിലെ ട്വിസ്റ്റ് നിറഞ്ഞൊരു ഭാഗമായിരുന്നു ഇത്.പക്ഷെ  കാളിക്കുട്ടിയുടെ ഈ പ്രവൃത്തി ദുൽഖർ ഫാൻസിന് അത്ര സുഖിച്ചിട്ടില്ല. രാജുവിനെ കൊല്ലാൻ കൊടുത്ത് പകരം പൂച്ചയെ രക്ഷിച്ചുവെന്ന് പറഞ്ഞാൽ സജിതയ്ക്ക് എതിരായ സൈബർ ആക്രമണം. എന്നാൽ വിഷയത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറയുക ആണ് സജിത.ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്കമാക്കിയത്.കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇൻബോക്സിൽ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, പ്രസ്തുത വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവരം അറിയിച്ചോളാം!  ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്.

എന്നായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം. അതേസമയം പോസ്റ്റിന് താഴെ കമന്റുകൾ നിറയുകയാണ്.’അങ്ങനെ തെറി വിളി കുറേ കഴിയുമ്പോൾ നമുക്ക് ശീലമാകും. നമ്മുടെ ക്യാരക്ടർ വിജയിച്ചു എന്ന് കൂട്ടിയാൽ മതി.എന്തായാലും കാളികുട്ടി പൊളിച്ചു’, എന്നായിരുന്നു ഒരാള് കുറിച്ചത്.’സിനിമയിലെ കഥാപാത്രം നോക്കി അഭിനേതാക്കളെ വിലയിരുത്തുന്ന ജീവികളൊക്കെ എന്ത് ജീവിതം ആണ്’, എന്നാണ് മറ്റൊരാൾ കുറിച്ചത്. ചില തമാശ നിറഞ്ഞ പ്രതികരണങ്ങളും ഉണ്ട്. അതിലൊന്ന് ഇങ്ങനെ’എന്റെ അഭിപ്രായത്തിൽ കാളികുട്ടിയുടെ തീരുമാനം ശെരിയായിരുന്നു. നമ്മളോട് ആരേലും ആ പൂച്ച ആണോ ബെറ്റർ രാജുവാണോ എന്ന് ചോദിച്ചാ നമ്മളും പറയില്ലേ ആ പൂച്ച ആണ് ബെറ്റർ എന്ന്? ആ പൂച്ചക്ക് രാജുവിനെലും കൂടുതൽ കാരക്റ്ററും ലോജിക്കും ഉണ്ട്‍. പിന്നെ രാജുവിനെ പ്രകോപിപ്പിക്കണ്ട എന്ന് കരുതി കാളികുട്ടി മാത്രം പൂച്ചയെ വിട്ടു കൊടുക്കണോ??? കാളികുട്ടി ആ type ആൾ അല്ല,പൂച്ച ഓഫ് കൊത്ത, കിംഗ് ഓഫ് കൊത്തയിലും ബെറ്റർ ആണ് . ഓഗസ്റ്റ് 24നാണ് കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്തത്. ഓണം റിലീസായി എത്തിയ ചിത്രത്തിന് ഇൻഷ്യൽ കളക്ഷന് പുറമെ ബോക്സ്ഓഫീസിൽ മറ്റൊരു ചലനം സൃഷ്ടിക്കാൻ സാധിക്കാതെ പോയി.   അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. വലിയ ഹൈപ്പിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്. 40 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. നിമീഷ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. ജേക്സ്‌ ബിജോയ്ക്കൊപ്പം ഷാൻ റഹ്മാനും ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നു. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയായിരുന്നു കിം​ഗ് ഓഫ് കൊത്ത.ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് കിങ് ഓഫ് കൊത്ത സ്ട്രീം ചെയ്യുന്നത്.