ഇത്രയും വലിയ വീടും മിനികൂപ്പറും ഒക്കെ വേണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല

നിരവധി ആരാധകരുള്ള താരങ്ങളിൽ ഒരാൾ ആണ് ഷീലു എബ്രഹാം. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിയനയിച്ചിരിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം സൂപ്പർസ്റ്റാറുകൾക്ക് ഒപ്പമായിരുന്നു ഷീലു അഭിനയിച്ചത്. അത് കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയം…

നിരവധി ആരാധകരുള്ള താരങ്ങളിൽ ഒരാൾ ആണ് ഷീലു എബ്രഹാം. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിയനയിച്ചിരിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം സൂപ്പർസ്റ്റാറുകൾക്ക് ഒപ്പമായിരുന്നു ഷീലു അഭിനയിച്ചത്. അത് കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിനു കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. നേഴ്‌സ് ആയിരുന്ന ഷീലു ബിസിനെസ്സ് കാരനെ വിവാഹം കഴിച്ചതോടെ നേഴ്സിങ് ജോലി അവസാനിപ്പിക്കുകയായിരുന്നു. സിനിമയിൽ നിർമ്മാതാവ് കൂടിയാണ് ഷീലുവിന്റെ ഭർത്താവ്. അടുത്തിടെ ആണ് ഷീലു അത്യാഡംബരമായ ഒരു വീട് വെച്ചത്.

വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ഷീലു എത്തിയിരുന്നു. കോടികൾ മുടക്കി വെച്ച ശീലുവിന്റെ വീട്ടിൽ ലിഫ്റ്റ് സൗകര്യം വരെയുണ്ട്. വീട് മാത്രമല്ല, നിരവധി ആഡംബര കാറുകളും ശീലുവിന്റെ ഗാരേജിൽ ഉണ്ട്. മിനികൂപ്പര് ഉൾപ്പെടെ ഉള്ളവ ആണ് ഇതിൽ മുൻപിൽ നിൽക്കുന്നത്. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ഒരു അഭിമുഖത്തിൽ പങ്കുവെക്കുകയാണ് ഷീലു. ഞാൻ നേഴ്‌സ് ആയിരുന്ന സമയത്ത് ആണ് വിവാഹിത ആകുന്നത്. ആ ജോലി ഉപേക്ഷിച്ച് വിവാഹം കഴിക്കുമ്പോൾ എന്റെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റിയെ കുറിച്ചൊന്നും താൻ ചിന്തിച്ചിരുന്നില്ല. ഒരു വീടും യാത്ര ചെയ്യാൻ ഒരു കാറും വേണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.

എന്നാൽ ഇത്ര വലിയ ഒരു വീടും യാത്ര ചെയ്യാൻ മിനികൂപ്പറും ഒക്കെ വേണമെന്ന് ഞാൻ സ്വപ്നം പോലും കണ്ടിട്ടില്ല. എല്ലാം വന്നു ചേർന്നതാണ്. എന്നാൽ ഇപ്പോഴും സാധാരണക്കാരിയായ ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം എപ്പോൾ വേണമെങ്കിലും ഈ ലോകത്ത് നിന്നും പോകേണ്ടവർ ആണ് നമ്മൾ എന്ന സത്യം എനിക്ക് അറിയാം. നമ്മൾ പെട്ടന്നൊരിക്കൽ അങ്ങ് തിരിച്ച് പോകുമ്പോൾ ഈ കാണുന്നത് ഒന്നും നമ്മൾ കൂടെ കൊണ്ട് പോകുന്നില്ല. ആ കാര്യം എനിക്ക് നല്ല ബോധ്യമുണ്ട്. അത് കൊണ്ട് തന്നെ സിമ്പിൾ ആയി ജീവിക്കാൻ ആണ് താൻ എപ്പോഴും ആഗ്രഹിക്കുന്നത് എന്നുമാണ് ഷീലു പറയുന്നത്.