‘കെ ജി എഫ്’ ലെവൽ ചിത്രം ‘സലാർ’ റിലീസ് തീയതി പ്രഖ്യാപിച്ചു! ഷാരുഖ് , പ്രഭാസ് പോരാട്ടം  അന്നുമുതൽ

സലാർ  ചിത്രം പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, ചിത്രത്തിന്റെ റിലീസിനെ പറ്റി  മുൻപും സോഷ്യൽ മീഡിയിൽ ചർച്ചയായതാണ്, ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻപത്തെ റിപോർട്ടുകൾ പ്രകാരം ചിത്രം ഡിസംബർ 22…

സലാർ  ചിത്രം പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, ചിത്രത്തിന്റെ റിലീസിനെ പറ്റി  മുൻപും സോഷ്യൽ മീഡിയിൽ ചർച്ചയായതാണ്, ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻപത്തെ റിപോർട്ടുകൾ പ്രകാരം ചിത്രം ഡിസംബർ 22 നെ തന്നെ റീലിസ് ആകുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നു. എന്നാൽ ഇതേ ദിവസം തന്നെയാണ്  ഷാരുഖ് ചിത്രം ഡങ്കിയും പ്രദർശനത്തിന് എത്തുന്നത്, ശരിക്കും ഷാരൂഖ്, പ്രഭാസ്, പൃഥ്വിരാജ് പോരാട്ടം ആയിരിക്കുമെന്നാണ് പ്രേക്ഷകാഭിപ്രയം.

കെ ജി എഫ് ലെവൽ ആയ സലാർ സംവിധാനം ചെയ്യ്തിരിക്കുന്നത് പ്രശാന്ത് നീൽ, ചിത്രത്തിന്റെ ഓ ടി ടി റൈറ്റ്സ്  നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ടെന്നും റിപോർട്ടുകൾ പറയുന്നുണ്ട്. ഈ അടുത്തിടക്ക് പ്രഭാസ് ചിത്രങ്ങൾ എല്ലാം തന്നെ വലിയ പരാചയം ആയിരുന്നു സംഭവിച്ചത്, എന്നാൽ സലാറിന്റെ പ്രീ റിലീസ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്

ഈ ചിത്രത്തിൽ പ്രഭാസിനൊപ്പം നടൻ പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിലാണ് എത്തുന്നത്, നായിക ആയി ശ്രുതി ഹാസൻ ആണെത്തുന്നത്. കൂടാതെ ജഗപതി റാവു, ടിന്നു ആനന്ദ്, ഈശ്വരി റാവു , ശ്രിയ റെഡ്ഢി സപ്തഗിരി ജെമിനി സുരേഷ് എന്നിവരും അഭിനയിക്കുന്നു.