തന്നെ കൂട്ടാതെ ചെയ്തത് ശരിയായില്ല.. വിഘ്‌നേഷിനോട് പരിഭവം പറഞ്ഞ് നയന്‍താര

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. താരകുടുംബത്തിന്റെ വാര്‍ത്തകളെല്ലാം പെട്ടെന്നാണ് വൈറലാകാറുള്ളത്. സിനിമ കൂടാതെ ബിസിനസിലേക്കും ചുവടുവച്ചിരിക്കുകയാണ് താരങ്ങള്‍. 9 സ്‌കിന്‍ എന്ന ബ്രാന്‍ഡുമായാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. സൗന്ദര്യവര്‍ധക വസ്തുക്കളാണ് 9…

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. താരകുടുംബത്തിന്റെ വാര്‍ത്തകളെല്ലാം പെട്ടെന്നാണ് വൈറലാകാറുള്ളത്. സിനിമ കൂടാതെ ബിസിനസിലേക്കും ചുവടുവച്ചിരിക്കുകയാണ് താരങ്ങള്‍. 9 സ്‌കിന്‍ എന്ന ബ്രാന്‍ഡുമായാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. സൗന്ദര്യവര്‍ധക വസ്തുക്കളാണ് 9 സ്‌കിന്‍ ഇറക്കുന്നത്.

അടുത്തിടെയാണ് നയന്‍താര സോഷ്യലിടത്ത് സജീവമായത്. മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രവും പങ്കുവച്ചാണ് താരം ഇന്‍സ്റ്റയിലെത്തിയത്. വിഘ്നേശ് മക്കളുടെ വിശേഷങ്ങള്‍ എല്ലാം പങ്കിടാറുണ്ട്.

ഇപ്പോഴിതാ വിഘ്നേശിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
മുംബൈയിലുള്ള വിഘ്നേശ് ശിവന്‍ ഇരുവരുടെയും പ്രിയപ്പെട്ട ഫുഡ് സ്‌പോട്ടില്‍ പോയിരുന്നു. മാത്രമല്ല അവിടെ നിന്നും നയന്‍താരയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ‘ചില്ലി ഫ്രൈ’യുടെ ചിത്രവും പങ്കുവച്ചു. ‘എന്റെ ചില്ലി പാര്‍ട്ട്‌നറിനെ മിസ്സ് ചെയ്യുന്നു’ എന്നാണ് ചിത്രം പങ്കുവച്ച് വിഘ്‌നേശ് കുറിച്ചത്. അതിന് മറുപടിയായി നയന്‍സ് എത്തി. ‘എന്നെ കൂട്ടാതെ ഇത് ചെയ്തത് ശരിയായില്ല’ എന്നാണ് നയന്‍താര കുറിച്ചത്.