വിവാഹത്തിന് തൊട്ട് മുൻപ് സൽമാൻ ഖാനുമൊത്തുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയത് അത് കൊണ്ട്!

ബോളിവുഡിൽ നിരവധി ആരാധകർ ഉള്ള സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് സൽമാൻ ഖാൻ. നിരവധി ആരാധകർ ഉള്ള താരം വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമാണ്. നിരവധി നായികമാർക്ക്കൊപ്പം ചിത്രങ്ങളിൽ അഭിനയിച്ച താരം ബോളിവുഡിന്റെ സ്വന്തം മസ്സിൽ ഖാൻ…

salman khan about sangeeta

ബോളിവുഡിൽ നിരവധി ആരാധകർ ഉള്ള സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് സൽമാൻ ഖാൻ. നിരവധി ആരാധകർ ഉള്ള താരം വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമാണ്. നിരവധി നായികമാർക്ക്കൊപ്പം ചിത്രങ്ങളിൽ അഭിനയിച്ച താരം ബോളിവുഡിന്റെ സ്വന്തം മസ്സിൽ ഖാൻ എന്നാണ് അറിയപ്പെടുന്നതും. ഇത് വരെയുള്ള തന്റെ സിനിമ ജീവിതത്തിൽ നിരവധി നായിക നടിമാരുടെ പേരിന്റെ കൂടെ തന്റെ പേരും ചേർത്ത് കൊണ്ടുള്ള ഗോസിപ്പുകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. പലപ്പോഴും ചില താരങ്ങൾക്കൊപ്പം ഉള്ള ഫോട്ടോകൾക്ക് ഒപ്പം ആയിരുന്നു ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ അതൊന്നും സത്യമായ കാര്യം അല്ലെന്നും തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും താരം തന്നെ തെളിയിച്ചിരുന്നു. ബോളിവുഡിലെ പ്രമുഖ നായിക നടിമാർക്കൊപ്പം ആയിരുന്നു താരത്തിന്റെ പേര് ചേർത്ത് വാർത്തകൾ പ്രചരിച്ചിരുന്നത്. വർഷങ്ങൾ കൊണ്ട് തന്നെ ഈ പ്രവർത്തി നടന്നു വരുകയും ആണ്. കാലം മാറുന്നതിന് അനുസരിച്ച് നടികളുടെ പേരും മാറിക്കൊണ്ടിരിക്കും.

എന്നാൽ ഒരിക്കൽ സൽമാൻ ഖാന്റെ പ്രണയം വിവാഹം വരെ എത്തിയത് ആയിരുന്നു. ബോളിവുഡ് നടി സംഗീതയുമായുള്ള സൽമാൻ ഖാന്റെ പ്രണയം വിവാഹം വരെ എത്തിയിരുന്നു. വിവാഹ തീയതി വരെ നിശ്ചയിച്ച ഈ വിവാഹത്തിൽ നിന്ന് എന്നാൽ ഇരുവരും പിന്മാറുകയായിരുന്നു. 1994 മേയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം നടത്തുവാനായി തീരുമാനിച്ചത്. എന്നാൽ വിവാഹ ഒരുക്കങ്ങൾ പകുതി ആരംഭിച്ച് കഴിഞ്ഞതിന് ശേഷമാണ് ഈ ബന്ധത്തിൽ നിന്ന് പിന്മാറിയത്. ഇത് ആരാധകർക്കും ഒരു വലിയ ഷോക്ക്ആയിരുന്നു . സൽമാൻ ഖാന് മറ്റൊരു നടിയുമായി രഹസ്യ ബന്ധം ഉണ്ടെന്നും ഇരുവരെയും താൻ കയ്യോടെ പൊക്കിയത് കൊണ്ടാണ് ഇവരുടെ കള്ളത്തരം കണ്ടുപിടിക്കാൻ തനിക്ക് കഴിഞ്ഞത് എന്നും അത് കൊണ്ടാണ് താൻ വിവാഹത്തിൽ നിന്ന് പിന്മാറിയത് എന്നുമാണ് സംഗീത അന്ന് പറഞ്ഞത്.

എന്നാൽ ഒരിക്കൽ കരൺ ജോഹർ അവതരിപ്പിക്കുന്ന ഒരു പരുപാടിയിൽ സൽമാൻ ഖാൻ ഇതിനെ കുറിച്ച് മനസ്സ് തുറന്നിരുന്നു. തന്നെ സംഗീത പറ്റിക്കുകയായിരുന്നുവെന്നും സംഗീതയുടെ ചതി മനസ്സിലാക്കി താൻ തന്നെയാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത് എന്നുമാണ് സൽമാൻ ഖാൻ പറഞ്ഞത്.