ഇന്ത്യ ജയിച്ചിട്ട് സൽമാൻ ഖാന് മാത്രം സന്തോഷിക്കാൻ കഴിയുന്നില്ല, കാരണമിത്

സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ടൈഗർ. ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ സൽമാൻ ഖാൻ ചിത്രം കൂടിയാണ് ടൈഗർ. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം വലിയ രീതിയിൽ ഉള്ള കളക്ഷനും…

സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ടൈഗർ. ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ സൽമാൻ ഖാൻ ചിത്രം കൂടിയാണ് ടൈഗർ. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം വലിയ രീതിയിൽ ഉള്ള കളക്ഷനും നേടി എടുത്തിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സൽമാൻ ഖാൻ കത്രീന കൈഫ് ജോഡികൾ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ടൈഗറിന് ഉണ്ട്. ചിത്രം ബോക്സ് ഓഫീസിൽ ഗംഭീര നേട്ടമാണ് കൈവരിച്ചത് റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ നൂറ് കോടിയിൽ അധികം രൂപയാണ് ബോക്സ് ഓഫീസിൽ കളക്ഷൻ ആയി ചിത്രം നേടിയെടുത്തത്. എന്നാൽ ആദ്യ മൂന്ന് നാല് ദിവസവും ഗംഭീര കളക്ഷൻ നേടിയ സൽമാൻ ഖാൻ ചിത്രം പിന്നീട് കളക്ഷൻ ഗണ്യമായി കുറയുകയാണ് ചെയ്തത്.

ഇതിനു കാരണവും നിരൂപകർ തന്നെ കണ്ടുപിടിച്ചിട്ടുണ്ട്. ദീപാവലി അവധി കഴിഞ്ഞതും ലോക കപ്പ് സെമി ഫൈനൽ തുടങ്ങിയതുമാണ് സൽമാൻ ഖാൻ ചിത്രത്തിന്റെ കളക്ഷൻ കുറയാൻ കാരണമായത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അത് കൊണ്ട് തന്നെ ലോകകപ്പ് സൽമാൻ ഖാന് മോശമായി ബാധിച്ചെന്നും വാർത്തകൾ പറയുന്നു. ആദ്യത്തെ മൂന്ന് ദിനങ്ങളിൽ വേൾഡ് വൈഡ് ബോക്‌സോഫീസ് കളക്ഷൻ ആയി ചിത്രം നേടിയത് 144.5 കോടി രൂപയും നാല് ദിവസം കഴിഞ്ഞപ്പോഴേക്കും ഈ തുക 166.50 കോടിയായി വർദ്ധിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസ് ചെയ്തു ആദ്യ ദിനം തന്നെ 43 കോടി രൂപയാണ് ചിത്രം നേടിയതെന്നും തിങ്കളാഴ്ച ഇത് 58 കോടിയായി ഉയരുകയും ചെയ്തു. ചൊവ്വാഴ്ച 43.50 കോടി രൂപ നേടിയ ചിത്രം ബുധനാഴ്ച ആയപ്പോഴേക്കും 22 കോടിയായി കുറഞ്ഞതെന്നും ആണ് ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്നിൽക് റിപ്പോർട്ട്  ചെയ്തിരിക്കുന്നത്. ഇതിനു കാരണം ലോകകപ്പ് മത്സരവും ദീപാവലി അവധി തീർന്നതും ആണ് ഇങ്ങനെ ഒരു വ്യത്യാസം വരാൻ കാരണമായത് എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.