ഞാൻ എന്റെ ശരീരം മുഴുവൻ ദാനം കൊടുത്ത ആളാണ്! ഇന്നും അതിനെക്കുറിച്ച് തെറ്റായ ധാരണ ഉണ്ട്; മോഹൻലാൽ

കഴിഞ്ഞ ദിവസം ബിഗ് ബോസ് വേദിയിൽ നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, മരണാനന്തരം നമ്മളുടെ അവയവങ്ങൾ ദാനം ചെയ്യുന്ന മഹത്വത്തെ കുറിച്ചാണ് താരം പറഞ്ഞിരുന്നത്, അവയവ ദാനം  ഒരു…

കഴിഞ്ഞ ദിവസം ബിഗ് ബോസ് വേദിയിൽ നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, മരണാനന്തരം നമ്മളുടെ അവയവങ്ങൾ ദാനം ചെയ്യുന്ന മഹത്വത്തെ കുറിച്ചാണ് താരം പറഞ്ഞിരുന്നത്, അവയവ ദാനം  ഒരു മഹത്തായ ദാനമാണ്, എന്നാണ് നടൻ പറയുന്നത്, ഞാൻ എന്റെ ശരീരം മുഴുവൻ ദാനം കൊടുത്ത ആളാണ്. എനിക്ക് മെഡിക്കൽ അസോസിയേഷന്റെ ഒരു അവാർഡ് ഉണ്ട്  നടൻ പറയുന്നു

അതുപോലെ കൂടുതൽ കണ്ണുകൾ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. ഇപ്പോളും പലർക്കും ഈ അവയവ ദാനത്തെ കുറിച്ച് തെറ്റായ ധാരണകൾ ഇന്നും നിലനിൽക്കുന്നുണ്ട്. നമ്മൾ മരിച്ചു കഴിഞ്ഞാൽ നമ്മളുടെ ഈ അവയവം കൊണ്ട് ഒരു പ്രയോചനവുമില്ല. നമ്മൾ മരിച്ചു കഴിഞ്ഞാൽ മറ്റൊരാൾ നമ്മളുടെ അവയവം കൊണ്ട് ജീവിക്കുകയാണെങ്കിൽ അതുപോലെ പുണ്യം മറ്റെന്തുണ്ട് മോഹൻലാൽ ചോദിക്കുന്നു

നമ്മൾ ചെയ്യുന്നത് നല്ലൊരു മനുഷ്യത്വം അല്ലെ, എത്രയോ പേരുടെ ജീവൻ നമ്മൾക്ക് രക്ഷിക്കാം, നമ്മൾ രണ്ടു കണ്ണിലൂടെ കാണുന്നത് രണ്ടുപേർക്കാണ് കാണാൻ കഴിയുന്നത് ,നമ്മൾ നമ്മളുടെ കണ്ണുകൾ ദാനംചെയ്യുമ്പോൾ  മോഹൻലാൽ ബിഗ്‌ബോസിലെ മത്സരാര്ഥികളോടെ പറഞ്ഞു. ശരിക്കും നടന്റെ ഈ വാക്കുകൾ പ്രശംസിച്ചുകൊണ്ടു നിരവധി ആളുകളാണ് രംഗത്തെ എത്തുന്നത്