വിവാഹ ജീവിതം മുന്നോട്ട് പോകാൻ ഞാൻ ഒരുപാടു ആഗ്രഹിച്ചു ,എന്നാൽ സംഭവിച്ചത് സാമന്ത 

തന്റെ വിവാഹ ജീവിതം മുന്നോട്ടു പോകുന്നതിനായി താൻ നൂറു ശതമാനവും ശ്രെദ്ധിച്ചിരുന്നു, എന്നാൽ അതൊന്നും ഫലപ്രദമായി പോയില്ല. തന്റെ പുതിയ ചിത്രം ‘ശാകുന്തളം’ സിനിമയുടെ പ്രൊമോഷൻ വേദിയിലാണ് താനും നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തെ കുറിച്ച്…

തന്റെ വിവാഹ ജീവിതം മുന്നോട്ടു പോകുന്നതിനായി താൻ നൂറു ശതമാനവും ശ്രെദ്ധിച്ചിരുന്നു, എന്നാൽ അതൊന്നും ഫലപ്രദമായി പോയില്ല. തന്റെ പുതിയ ചിത്രം ‘ശാകുന്തളം’ സിനിമയുടെ പ്രൊമോഷൻ വേദിയിലാണ് താനും നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. തന്റെ വിവാഹ മോചനത്തിന് ശേഷം താൻ ഒരുപാടു വിമര്ശിക്കപെടുകയും തന്നിൽ ട്രോളുകൾ എത്തപെടുകയും ചെയ്യ്തിരുന്നു. ഒരു തെറ്റും ചെയ്യാത്ത താൻ ഇതൊക്കെ എന്തിനാണ് സഹിക്കുന്നതെന്നു ചിന്തിച്ചിരുന്നു എന്നും താരം പറയുന്നു.

തന്റെ വിവാഹമോചന സമയത്തു ആയിരുന്നു പുഷ്പായിലെ ആ ഐറ്റം ഡാൻസ് ചെയ്യാൻ ആയി ക്ഷണിച്ചത്. തെറ്റ് ചെയ്യാത്ത ഞാൻ ഒളിച്ചിരിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്ന് ചിന്തിചാണ് ആ ചിത്രത്തിലെ അഭിനയത്തിന് പോയത്. എന്നാൽ ഇത് കണ്ടതോട് എന്റെ കുടുംബക്കാർ ഉൾപ്പെടെ എല്ലാവരും എന്നെ വിമർശിച്ചു, എന്നാൽ അതെനിക്കു ഒരു തെറ്റായി തോന്നിയില്ല നടി പറയുന്നു.

എന്റെ കുടുംബ ജീവിതം മുന്നോട്ട് പോകാൻ ഞാൻ ഒരുപാടു നോക്കി എന്നാൽ അത് സാധിച്ചില്ല, ഞാൻ തെറ്റുകാരി ആല്ല പിന്നെ എന്തിനാണ് ഞാൻ എന്റെ ജോലി ഉപേഷിക്കുന്നത്, വിവാഹമോചനം അത്ര എളുപ്പം അല്ലായിരുന്നു. മിക്ക ദിവസവും ഞാൻ കരച്ചിൽ ആയിരുന്നു, എന്റെ അമ്മയോട് ഞാൻ ചോദിക്കുമായിരുന്നു ഇതിൽ നിന്നും രക്ഷപെടാൻ വല്ല മാർഗ്ഗവും ഉണ്ടോ എന്ന്, ഞാൻ അതുപോലുള്ള വേദന സഹിച്ചു. ഈ അവസ്ഥയിൽ ഞാൻ തളർന്നു പോയേനെ, പക്ഷെ ഞാൻ വീണ്ടും അഭിനയത്തിലേക്ക് എത്തിയതിനു ശേഷമാണ് എല്ലാം വേദനയും മറന്നത്. സമാന്ത പറയുന്നു.