സാമന്തയ്ക്ക് മറ്റൊരു പ്രണയം, വിവാഹമോചനകാരണമോ

സാമന്ത-നാഗചൈതന്യ പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ വാര്‍ത്തകളിലെ ചൂടന്‍ ചര്‍ച്ചകളായിരുന്നു. വിവാഹമോചനവാര്‍ത്തകള്‍ ശരിവച്ച് ഇരുവരും രംഗത്തെത്തിയതോടെ അതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ കരിയര്‍ അവസാനിപ്പിച്ച് കുടുംബജീവിതത്തിന് പ്രാധാന്യം കൊടുക്കണമെന്ന നാഗചൈതന്യയുടെ ഡിമാന്‍ഡ് അംഗീകരിക്കാന്‍…

സാമന്ത-നാഗചൈതന്യ പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ വാര്‍ത്തകളിലെ ചൂടന്‍ ചര്‍ച്ചകളായിരുന്നു. വിവാഹമോചനവാര്‍ത്തകള്‍ ശരിവച്ച് ഇരുവരും രംഗത്തെത്തിയതോടെ അതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍.
വിവാഹത്തോടെ കരിയര്‍ അവസാനിപ്പിച്ച് കുടുംബജീവിതത്തിന് പ്രാധാന്യം കൊടുക്കണമെന്ന നാഗചൈതന്യയുടെ ഡിമാന്‍ഡ് അംഗീകരിക്കാന്‍ സാമന്ത തയ്യാറായില്ലെന്നും, സാമന്ത കുടുംബ ജീവിതത്തെക്കാളും കരിയറിന് പ്രധാന്യം കൊടുക്കുന്നതാണ് പ്രശ്നങ്ങളുടെ പിന്നിലെന്നുമായിരുന്നു ആദ്യം വന്ന ആരോപണം.

നിലവില്‍ തെന്നിന്ത്യയിലൊട്ടാകെ തിളങ്ങി നില്‍ക്കുന്ന നടിയാണ്. പെട്ടെന്ന് സിനിമ അവസാനിപ്പിച്ച് കുടുംബിനിയാവാന്‍ സാമന്തയും തയ്യാറായില്ലെന്നും കിംവദന്തി വന്നു. ഇതിന് പിന്നാലെയാണ് എന്നാല്‍, നാഗചൈതന്യയോ സാമന്തയോ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തില്ല…..

എന്നാല്‍ നാഗചൈതന്യക്ക് കുഞ്ഞുങ്ങളെ വേണമെന്നും സാമന്ത അതിന് തയ്യാറല്ലെന്നും തരത്തിലും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ,സാമന്ത മറ്റൊരാളെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് വിവാഹമോചനം നേടുന്നതെന്ന വാര്‍ത്തയാണ് എത്തുന്നത്.

ഒരു ഡിസൈനറുമായി സാമന്തയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും, പലവട്ടം നാഗചൈതന്യ ഇക്കാര്യത്തില്‍ വിലക്കിയിട്ടും സാമന്ത അത് കേള്‍ക്കാന്‍ തയ്യാറാകാതെ മുന്നോട്ട് പോകുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍, ഈ വാര്‍ത്ത തികച്ചും വ്യാജമാണെന്നും, അങ്ങനെയൊരു കാര്യമില്ലെന്നും നടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. മാത്രമല്ല, കുഞ്ഞിനെ പ്രസവിക്കാന്‍ സാമന്ത ആഗ്രഹിച്ചിരുന്നുവെന്നും അടുത്തവൃത്തങ്ങള്‍ അറിയിച്ചു.