‘അവരാണ് വീട്ടിനുള്ളിലെ പുരുഷന്റെ യഥാര്‍ത്ഥ സ്വഭാവം ഒളിച്ചുവെക്കുന്നത്’; വേർപിരിയാനുള്ള കാരണം പുറത്തുവന്നതോടെ സാമന്തയുടെ തീരുമാനം ശരി തന്നെയെന്ന് ആരാധകർ !

സിനിമാസ്വാദകർ ഒന്നടങ്കം വേദനയോടെ കേട്ട ഒരു വാർത്തയായിരുന്നു തെന്നിന്ത്യൻ താരസുന്ദരി സാമന്തയും നാഗചൈതന്യയും തങ്ങളുടെ 4 വര്ഷം നീണ്ടു നിന്ന ദാമ്പത്യജീവിതം അവസാനിപ്പിച്ച് എന്നത്. നാലാം വിവാഹ വാർഷികം ആഘോഷിയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി…

സിനിമാസ്വാദകർ ഒന്നടങ്കം വേദനയോടെ കേട്ട ഒരു വാർത്തയായിരുന്നു തെന്നിന്ത്യൻ താരസുന്ദരി സാമന്തയും നാഗചൈതന്യയും തങ്ങളുടെ 4 വര്ഷം നീണ്ടു നിന്ന ദാമ്പത്യജീവിതം അവസാനിപ്പിച്ച് എന്നത്. നാലാം വിവാഹ വാർഷികം ആഘോഷിയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റിയവരും തങ്ങളുടെ ദാമ്പത്യജീവിതം അവസാനിപ്പിയ്ക്കുവാൻ പോകുകയാണ് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനിടയിൽ സാമന്തയുടെ അഭിനയമാണ് ഇരുവരുടെയും ഇടയിൽ പ്രശനങ്ങൾക്ക് കാരണം എന്നരീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു.എന്നാൽ സാമന്തയുടെ അഭിനയമാണ് ഇരുവരെയും ബന്ധം വേര്പെടുത്തുന്നതിലേയ്ക്ക് നയിച്ചത് എന്ന രീതിയിലുള്ള ആരോപണങ്ങൾ എല്ലാം ഉയർന്നിരുന്നു. എന്നാൽ ഇന്നിപ്പോൾ അതൊന്നുമല്ല മറിച്ച് ഗാർഹിക പീഡനം ആണ് ഇത്തരത്തിൽ ഇരുവരും ബന്ധം വേര്പെടുത്തുവാൻ കാരണം എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിരിയ്ക്കുന്നത്. സാമന്തയുടെ സ്‌റ്റൈലിസ്റ്റ് പ്രീതം ജുകാല്‍ക്കർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിയ്ക്കുന്ന പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമായിരിയ്ക്കുന്നത്.“അവരാണ് വീട്ടിനുള്ളിലെ പുരുഷന്റെ യഥാര്‍ത്ഥ സ്വഭാവം ഒളിച്ചുവെക്കുന്നത്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഉത്തരവാദികള്‍ അവരാണ്. ഇന്നത്തെ കാലത്ത് അതിക്രമം മാനസികമായ അധിക്ഷേപങ്ങളുടേയും വിമര്‍ശനത്തിന്റേയേും രൂപത്തിലാണ്.” എന്നായിരുന്നു പ്രീത്തം കുറിച്ചത്. എന്തായാലും സോഷ്യൽ മീഡിയയിലൂടെ സാമന്തയെ തെറി പറഞ്ഞവരുടെ എല്ലാം വാ മൂടി കെട്ടുന്ന ഒരു വാർത്ത തന്നെയാണ് ഇത്. ഒപ്പം സാമന്ത എടുത്ത തീരുമാനം ശെരിയാണ് എന്ന രീതിയിൽ താരത്തെ പിന്തുണയ്ക്കുന്നുമുണ്ട് ഇപ്പോൾ ആരാധകർ.