അവർ മൂന്ന് പേരും കുറച്ച് നേരത്തേക്ക് നിശ്ചലമായപ്പോൾ മലയാളികളുടെ ഉറക്കം നേരത്തെയായി

ഈ കഴിഞ്ഞ ദിവസം നമ്മളിൽ മിക്കവരും ഫോൺ ഫ്ലൈ​റ്റ്മോ​ഡിലും,ഡേറ്റ ക​ണ​ക്​​ഷ​ന്‍ ഓ​ഫ് ചെയ്ത് ഓണാക്കിയും, ഫോൺ സ്വിച്ച് ഓഫാക്കിയും റീ​സ്​​റ്റാ​ര്‍​ട്ടും ചെയ്തും ഒക്കെ നോക്കിയിരുന്നു.അതിൽ തന്നെ ഒരു കൂട്ടം ആളുകൾ അതിൻറെ പിന്നിൽ പ്രവർത്തിക്കുന്നവരെ…

whatsapp,fasebook

ഈ കഴിഞ്ഞ ദിവസം നമ്മളിൽ മിക്കവരും ഫോൺ ഫ്ലൈ​റ്റ്മോ​ഡിലും,ഡേറ്റ ക​ണ​ക്​​ഷ​ന്‍ ഓ​ഫ് ചെയ്ത് ഓണാക്കിയും, ഫോൺ സ്വിച്ച് ഓഫാക്കിയും റീ​സ്​​റ്റാ​ര്‍​ട്ടും ചെയ്തും ഒക്കെ നോക്കിയിരുന്നു.അതിൽ തന്നെ ഒരു കൂട്ടം ആളുകൾ അതിൻറെ പിന്നിൽ പ്രവർത്തിക്കുന്നവരെ ശ​പി​ക്കു​ന്നു.അതെ പോലെ അതിൽ ചിലർ സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​രെ ഫോണിൽ വി​ളി​ച്ച്‌ കാ​ര്യം വ്യക്തമാക്കുന്നു.ഒരു തരത്തിലും ഒന്നും തന്നെ ശരിയാകാതെ വന്നപ്പോൾ കുറച്ച് വ്യക്തികൾ വാ​ട്​​സ്​​​ആ​പ്പ് അ​ണ്‍ ഇ​ന്‍​സ്​​റ്റാ​ള്‍ ചെ​യ്ത് വീ​ണ്ടും ഇ​ന്‍​സ്​​റ്റാ​ള്‍ ചെ​യ്യു​ന്നു.നാട് മുഴുവൻ ഈ കഴിഞ്ഞ ദിവസം രാത്രി  9.15 മു​ത​ല്‍ ഇങ്ങനെയുള്ള കലാപരിപാടികൾ നടന്നിരുന്നു.ലോകത്ത് നിരവധി രാജ്യങ്ങളിൽ  ഫേസ്‌ബുക്ക്,വാ​ട്​​സ്​​​ആ​പ്പ്, ഇ​ന്‍​സ്​​റ്റ​ഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകൾ നിശ്ചലമായത്തോടെ എന്തായിരിക്കും കാര്യമെന്നറിയാതെ ഫോണിനോട് യുദ്ധം ചെയ്യുകയായിരുന്നു.

fasebook
fasebook

നെറ്റ് വർക്കിന്റെയോ അല്ലെങ്കിൽ ഫോണിന്റെയോ വലിയ പ്രശ്നാമായിരിക്കുമെന്ന ആശങ്ക വലിയ രീതിയിൽ തന്നെ നിലന്നിരുന്നു.ആ കാരണം കൊണ്ട് തന്നെ റീ ​സ്​​റ്റാ​ര്‍​ട്ടി​ങ്, ഫ്ലൈ​റ്റ്മോ​ഡ് തു​ട​ങ്ങി​യ ജോലികൾ മിക്കവരും ഏർപ്പെട്ടു.എന്തൊക്കെ ചെയ്തിട്ടും ഒരു കാര്യവുമില്ലെന്ന് കണ്ടപ്പോൾ ഏറ്റവും  അ​ടു​ത്തു​ള്ള​വ​ർക്കും ഇതേ അവസ്ഥ തന്നെയാണെന്ന് മനസ്സിലായപ്പോളാണ് ആശങ്കയ്ക്ക് ഒരു ആശ്വാസം  ലഭിച്ചത്.ഏറ്റവും മികച്ച മൂന്ന് വമ്പൻമാർ വീണപ്പോൾ ട്വി​റ്റ​റും ടെ​ല​ഗ്രാ​മും താ​ല്‍​ക്കാ​ലി​ക നാ​യ​ക​ന്മാ​രാ​യി തിളങ്ങി.ഫേസ്‌ബുക്കിന് പോലും ലോകം മുഴുവനുള്ള ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ക്ഷമ ചോദിക്കുവാൻ ട്വി​റ്റ​റി​ല്‍ കൂടി വരേണ്ടി വന്നിരുന്നു.ആ നിമിഷം ആളുകൾ ആശ്വാ​സം കണ്ടെത്തിയത് യൂ​ട്യൂ​ബും ഒ.​ടി.​ടി പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യി​രു​ന്നു. ഈ സംഭവത്തെക്കുറിച്ച് നിമിഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ ട്രോ​ളു​ക​ള്‍ പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് മിക്കവരും ഫേസ്‌ബുക്ക് ഇല്ലല്ലോയെന്ന് മനസ്സിലായത്.

whatsapp3
whatsapp3

ഈ പ്രശ്നം ഇന്ത്യയിൽ അതി രാവിലെയോടെയാണ് പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്.അത് കൊണ്ട് തന്നെ ആദ്യത്തെ പ്രാവശ്യം നേരത്തെ ഉ​റ​ങ്ങി​യതും നല്ലവണ്ണം ഉറങ്ങിയതും  വളരെ വലിയ ഒരു അനുഭവം തന്നെയാണെന്ന് മിക്കവരും പ്രതികരിച്ചിരുന്നു. ഫോണിൽ കുത്തി ഇരുന്നു കൊണ്ട് രാ​ത്രിയിൽ താമസിച്ച് ഉറങ്ങുന്നവരുടെ ഉറക്കം നേരത്തെയായിരുന്നു.അത് കൊണ്ട് തന്നെ രാ​വി​ലെ മു​ത​ല്‍ ട്രോ​ളു​ക​ളു​ടെ പൊങ്കാലയായിരുന്നു.ഫേസ്ബുക്കും വാട്സാപ്പും ഇല്ലാതെ ജീവിക്കാൻ പറ്റാത്തവരൊക്ക ഇതൊക്ക പരീക്ഷിക്കുന്നത് ഏറ്റവും നല്ലതായിരിക്കുമെന്നും വീട്ടിൽ കഞ്ഞി വെച്ചില്ലേലും സാരമില്ല ചാറ്റിങ് നടക്കട്ടെയെന്ന് വിചാരിച്ചു നടക്കുന്നവർക്ക് ഈ അവസ്ഥ ഒരിക്കലും മറക്കാൻ കഴിയാത്തതാണ് .