അതേ, ഒടുവിൽ ആ ദുഃഖ വാർത്ത ഞങ്ങളെ തേടിയും വന്നു!

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച താരമാണ് സമീറ റെഡ്‌ഡി. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് താരം ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. വാരണം ആയിരം എന്ന ഒറ്റ ചിത്രം മതി ആരാധകർക്ക് താരത്തെ…

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച താരമാണ് സമീറ റെഡ്‌ഡി. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് താരം ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. വാരണം ആയിരം എന്ന ഒറ്റ ചിത്രം മതി ആരാധകർക്ക് താരത്തെ എന്നും ഓർക്കാൻ. അതിലെ താരത്തിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. വിവാഹ ശേഷം താരം സിനിമയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം.  തന്റെ നിലപാടുകളും ആശയങ്ങളുമെല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട് സമീറ. ആദ്യ പ്രസവത്തിനു ശേഷം തന്നെ തനിക്ക് വലിയ രീതിയിൽ ഉള്ള ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സമീറ പറഞ്ഞിരുന്നു.

തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  സജീവമായ താരം മിക്ക ദിവസങ്ങളിലും ആരാധകരുമായി സംവാദങ്ങളിൽ ഏർപ്പെടാറുണ്ട്. തന്റെയും കുടുംബത്തിന്റെയുമൊക്കെ വിശേഷങ്ങൾ താരം തുറന്നു പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ വളരെ സങ്കടകരമായ വാർത്തയാണ് സമീറ പങ്കുവെച്ചിരുന്നത്. തനിക്കും തന്റെ കുടുംബത്തിന് കോവിഡ് ബാധിച്ചിരുന്നു എന്ന ദുഖകരമായ വാർത്ത സമീറ തന്നെ പുറത്ത് വിട്ടിരുന്നു. സമീരയ്ക്കും  ഭര്‍ത്താവ് അക്ഷയ് വര്‍ദെനും രണ്ട് മക്കള്‍ക്കുമാണ് കോവിഡ് സ്ഥിതീകരിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ഒരു സന്തോഷവാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. താനും തന്റെ കുടുംബവും കോവിഡിൽ നിന്നും മുക്തരായി എന്നാണ് താരം പറഞ്ഞിരിക്കുന്നത്. മുടങ്ങാതെ ചെയ്യുന്ന യോഗ അഭ്യാസങ്ങൾ ആണ് വളരെ പെട്ടന്ന് തന്നെ ഈ മഹാമാരിയിൽ നിന്നു കരകയറാൻ തന്നെയും തന്റെ കുടുമ്ബത്തെയു സഹായിച്ചത് എന്നും താരം പറയുന്നു. കോവിഡിൽ നിന്ന് മുക്താർ ആയെങ്കിലും പൂർണമായി ശാരീരിക ആരോഗ്യം വീണ്ടെടുത്തിട്ടില്ല എന്നും ശാരീരിക ബുദ്ധിമുട്ടുകൾ തനിക്ക് ഇപ്പോഴും ഉണ്ടെന്നും താരം പറഞ്ഞു. എല്ലാവരും സുരക്ഷിതർ ആയി ഇരിക്കുവാനും പ്രധിരോധ ശേഷിയും ശാരീരിക ക്ഷമതയും വർദ്ധിപ്പിക്കുന്ന വ്യായാമങ്ങൾ ചെയ്യാനുമാണ് താരം പറയുന്നത്.