വെറും ഒരാഴ്ചകൊണ്ട് ശരീര ഭാരം കുറയ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി, സമീറ റെഡ്‌ഡി പറയുന്നു!

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച താരമാണ് സമീറ റെഡ്‌ഡി. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് താരം ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. വാരണം ആയിരം എന്ന ഒറ്റ ചിത്രം മതി ആരാധകർക്ക് താരത്തെ…

sameera-reddy-weight-loss

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച താരമാണ് സമീറ റെഡ്‌ഡി. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് താരം ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. വാരണം ആയിരം എന്ന ഒറ്റ ചിത്രം മതി ആരാധകർക്ക് താരത്തെ എന്നും ഓർക്കാൻ. അതിലെ താരത്തിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. വിവാഹ ശേഷം താരം സിനിമയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം.  തന്റെ നിലപാടുകളും ആശയങ്ങളുമെല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട് സമീറ. ആദ്യ പ്രസവത്തിനു ശേഷം തന്നെ തനിക്ക് വലിയ രീതിയിൽ ഉള്ള ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സമീറ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ കൂടി കടുത്ത ബോഡി ഷെയിമിങ്ങിനു ഇരയാക്കപ്പെട്ടിട്ടുള്ള താരം കൂടിയാണ് സമീറ. തനിക്ക് രണ്ടാമത് മകൾ ജനിച്ചതോട് കൂടി പലരും തന്നെ ബോഡി ഷെയിമിങ് ചെയ്യാൻ തുടങ്ങിയെന്നും എന്നാൽ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ ഇപ്പോൾ കടന്നു പോകുന്ന സാഹചര്യങ്ങൾ ആസ്വദിക്കുകയാണെന്നും ‘അമ്മ ആകുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. അപ്പോൾ അതിന്റെ ഭാഗമായി ശരീരത്തിനും മാറ്റം വരും. അങ്ങനെയേ ഞാൻ അതിനെ കാണുന്നുള്ളുവെന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ വളരെ പെട്ടന്ന് ശരീര ഭാരം കുറയ്ക്കാൻ പറ്റുന്ന ഒരു ഡയറ്റ് ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് സമീറ.

ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിംഗ് ആണ് താൻ ഇപ്പോൾ പിന്തുടരുന്നത് എന്നും വെറും ഒരാഴ്ച കൊണ്ട് ഒരു കിലോയിലധികം ശരീരഭാരം ആണ് താൻ കുറച്ചതെന്നും താരം പറഞ്ഞു. രാവിലെ മുടങ്ങാതെ ഒരു മണിക്കൂറോളം വ്യായാമം ചെയ്യാറുണ്ട്. അത്താഴം ഒരുപാട് താമസിച്ച് കഴിക്കാറില്ല. പാലും പഞ്ചസാരയും കഴിയും വിധം ഒഴിവാക്കി. രാവിലെ 11 മണിക്കും പിന്നീട് ഉച്ചയ്ക്ക് രണ്ടു മണിക്കും അതിനു ശേഷം വൈകുന്നേരം 6 മണിക്കും ആയി ഭക്ഷണക്രമം ചിട്ടപ്പെടുത്തി. അച്ചടക്കത്തോടെ ഈ രീതി മനസ്സിനും ശരീരത്തിനും ഒരു പോലെ പോസിറ്റീവ് എനർജി സമ്മാനിക്കുന്നുവെന്നും താരം പറഞ്ഞു.