ഇനി അച്ഛനെങ്ങാനും അമ്മയെ ഡിവോഴ്സ് ചെയ്തു ചാക്കോച്ചനെ കല്യാണം കഴിക്കുമോ? - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇനി അച്ഛനെങ്ങാനും അമ്മയെ ഡിവോഴ്സ് ചെയ്തു ചാക്കോച്ചനെ കല്യാണം കഴിക്കുമോ?

kunchacko boban about samyuktha

മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരർ ആയ താര ജോഡികൾ ആണ് ബിജു മേനോനും സംയുക്ത വർമ്മയും. അധികനാൾ സിനിമയിൽ അഭിനയിച്ചില്ല എങ്കിലും നിരവധി ആരാധകരെയാണ് സംയുക്ത കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ ബിജു മേനോൻ ആകട്ടെ കുടുംബ പ്രേഷകരുടെ പ്രിയതാരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.  സിനിമയിൽ ഹൈപ്പിൽ നിന്ന സമയത്ത് ആയിരുന്നു ഇരുവരും വിവാഹിതരാകുന്നത്.  ആ സമയത്ത് സംയുക്ത അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും വിശേഷങ്ങൾ എല്ലാം രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ദക്ഷ് ധാർമിക് എന്ന ഒരു മകനും ഇരുവർക്കും ഉണ്ട്. ഇപ്പോൾ ബിജു മേനോനുമായി തുടർച്ചയായി ചിത്രങ്ങൾ ചെയ്യേണ്ടി വന്നപ്പോൾ ഉണ്ടായ ഒരു രസകരമായ സംഭവം ഓർക്കുകയാണ് കുഞ്ചാക്കോ ബോബൻ.

ഞാനും ബിജു മേനോനും തമ്മിൽ കുറെ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഇരിക്കെ മല്ലു സിംഗ്, റൊമാൻസ്, മധുരനാരങ്ങാ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം ഏകദേശം അടുപ്പിച്ചായിരുന്നു നടന്നത്. ഇവ എല്ലാം തന്നെ കേരളത്തിന് പുറത്തും. മല്ലു സിംഗ് പഞ്ചാബിലും റൊമാൻസ് കൊടൈക്കനാലും മധുരനാരങ്ങ  ഷാർജയിലും. അങ്ങനെ തിരക്കുകൾ ആയി ബിജു അധികം വീട്ടിൽ പോകാറില്ല. ദക്ഷ് നോക്കുമ്പോൾ ബിജു വീട്ടിൽ ചെല്ലുന്നില്ല, അധികം വീട്ടിലേക്ക് വിളിക്കുന്നില്ല. അവിടെയുള്ള റേഞ്ചിന്റെ പ്രേശ്നങ്ങൾ കൊണ്ടാണ് ബിജു വിളിക്കാതിരുന്നത്. ഇത് കണ്ടു ടെൻഷൻ ആയ ദക്ഷ് സംയുക്തയോട് ചോദിച്ചു, “ഇനി അച്ഛനെങ്ങാനും അമ്മയെ ഡിവോഴ്സ് ചെയ്തിട്ട് ചാക്കോച്ചനെ എങ്ങാനും കല്യാണം കഴിക്കുമോ” എന്ന്.

ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്. കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ തിരിച്ചുവരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്ത ആണെന്ന് ബിജു മേനോൻ പറഞ്ഞിട്ടുമുണ്ട്.

 

Join Our WhatsApp Group

Trending

To Top
Don`t copy text!