കന്നഡ സിനിമയിലേക്ക് സംയുക്തയുടെ അരങ്ങേറ്റം സൂപ്പർ സ്റ്റാറിനൊപ്പം !! - മലയാളം ന്യൂസ് പോർട്ടൽ
Film News

കന്നഡ സിനിമയിലേക്ക് സംയുക്തയുടെ അരങ്ങേറ്റം സൂപ്പർ സ്റ്റാറിനൊപ്പം !!

മലയാളത്തിൽ സംയുക്ത ചെയ്ത ചിത്രങ്ങളെല്ലാം വളരെ ഹിറ്റായിരുന്നു. ഹിറ്റ് ചിത്രങ്ങൾ മാത്രമല്ല നിരവധി ഹിറ്റ് ഗാനങ്ങളുടെ നായിക കൂടിയാണ് സംയുക്ത. താരത്തിന് മറ്റു ഭാഷകളിൽ നിന്നും നിരവധി അവസരങ്ങളാണ് താരത്തിന് ലഭിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം താരം ജൂലൈ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴ് മേഘലയിലും താരം നിറസാനിധ്യമായി മാറി . എന്നാല്‍ ഇപ്പോള്‍ താരം കന്നഡ സിനിമയില്‍ നായികയാകാന്‍ ഒരുങ്ങുകയാണ്. സംയുക്ത കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത് ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷിനൊപ്പമാണ് .

താരം നായികയായി എത്തുന്നത് 2008ല്‍ സൂപ്പര്‍ഹിറ്റായ ഗാലിപട്ടാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് . ഗാലിപട്ടായിലെ നായകനായി ഗണേഷ് തന്നെയായിരുന്നു എത്തിയിരുന്നത് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത് യോഗരാജ് ഭട്ടാണ്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദിഗ്‌നാഥും അനന്ത്‌നാഗും ആയിരിക്കും.

ചിക്കമംഗലൂരുവിലെ കുഡുരേമുഖില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തികരിക്കുകയും ചെയ്തിരുന്നു . താരം ചിത്രത്തില്‍ എത്തുന്നത് അനുപമ എന്ന കോളേജ് വിദ്യാര്‍ഥിയായിട്ടാണ്. ചെറുഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വേഷമാണ് ഇത് എന്നും സംയുക്ത പറഞ്ഞു. വേറിട്ടതും വിചിത്രവുമായ സ്വഭാവവും വ്യക്തിത്വവുമുള്ള കഥാപാത്രമാണ് തനിക്ക് ചിത്രത്തിലൂടെ ലഭിക്കുന്നത് എന്നും കന്നഡയില്‍ മലയാള സിനിമയെ അപേക്ഷിച്ച്‌ ഷൂട്ടിങ് പാറ്റേണുകള്‍ വേറിട്ടതാണ് . തനിക്ക് സെറ്റില്‍ സമയം കിട്ടുമ്ബോഴൊക്കെ താന്‍ സിനിമ കാണാറുണ്ട് എന്നും ഇതിലൂടെ തനിക്ക് ഇംപ്രൂവ് ചെയ്യാന്‍ സഹായകമാകാറുണ്ട് .

സെറ്റില്‍ കുറെ ഫ്രീ ടൈം കിട്ടാറുണ്ട് എന്നും അത് കൊണ്ട് തന്നെ വളരെ റിലാക്‌സായി ഇരുന്ന് കൊണ്ട് വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന്പ എന്നും താരം വ്യക്തമാക്കുന്നുണ്ട് . ഉടന്‍ തന്നെ ചിത്രത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിക്കും . പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിച്ച്‌ ജയസൂര്യ നായകനാകുന്ന് വെളളം എന്ന് ചിത്രമാണ് സംയുക്തയുടെതായി ഇനി പുറത്ത് ഇറങ്ങാന്‍ ഇരിക്കുന്നത്

Trending

To Top
Don`t copy text!