സാനിയ, സാനിയ വിളി മുഴങ്ങിയപ്പോൾ ആരാധകരെ രൂക്ഷമായി നോക്കി സന ജാവേദ്, വീഡിയോ വൈറൽ

പിഎസ്എൽ മത്സരത്തിനിടെ കറാച്ചി കിംഗ്സ് ഓൾറൗണ്ടർ ഷൊയ്‌ബ് മാലിക്കിൻറെ ഭാര്യയും നടിയുമായ സന ജാവേദിനെ അധിക്ഷേപിച്ച് പാക് ആരാധകർ. സന ജാവേദ് നടന്ന് പോകുമ്പോൾ മാലിക്കിൻറെ മുൻ ഭാര്യയും ഇന്ത്യൻ ടെന്നീസ് താരവുമായ സാനിയ…

പിഎസ്എൽ മത്സരത്തിനിടെ കറാച്ചി കിംഗ്സ് ഓൾറൗണ്ടർ ഷൊയ്‌ബ് മാലിക്കിൻറെ ഭാര്യയും നടിയുമായ സന ജാവേദിനെ അധിക്ഷേപിച്ച് പാക് ആരാധകർ. സന ജാവേദ് നടന്ന് പോകുമ്പോൾ മാലിക്കിൻറെ മുൻ ഭാര്യയും ഇന്ത്യൻ ടെന്നീസ് താരവുമായ സാനിയ മിർസയുടെ പേര് വിളിച്ചാണ് ഗ്യാലറിയിലെ ആരാധകർ കളിയാക്കിയത്. സാനിയ മിർസയുടെ പേര് ഉറക്കെ വിളിക്കുന്ന ആരാധകരെ സന രൂക്ഷമായി നോക്കുന്നത് വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ ഈ വീ‍ഡിയോ വൈറലായിട്ടുണ്ട്.

നേരത്തെ, ഷൊയ്ബ്- സന വിവാഹത്തിനു പിന്നാലെ സാനിയ മിർസയ്ക്ക് വൻ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് പാകിസ്ഥാനിൽ നിന്ന് ലഭിച‍്ചത്. ഭാര്യ സന ജാവേദിനൊപ്പമുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ ഷൊയ്ബ് മാലിക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് സാനിയ മിർസയുടെ ഭാഗം ചേർന്നുള്ള പോസ്റ്റുകൾ ഉയ‌‌ർന്നുവരാൻ തുടങ്ങിയത്. “ഞങ്ങൾ നിങ്ങളെ ജോഡികളായി സൃഷ്ടിച്ചു,” എന്ന ഖുർആൻ വചനത്തോടെയായിരുന്നു ഷൊയ്ബ് മാലിക്കിന്റെ പോസ്റ്റ്.

ഇതിന് പിന്നാലെ “എന്നും സാനിയക്കൊപ്പം”, തുടങ്ങി നിരവധി സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇനി താൻ പ്രണയവിവാഹത്തിൽ വിശ്വസിക്കില്ലെന്നും ദൈവം സാനിയക്ക് കുറച്ചുകൂടി നല്ല പങ്കാളിയെ നൽകേണ്ടതായിരുന്നെന്നും സാനിയയുടെ ആരാധകർ പറയുന്നു. ഷൊയ്ബിൻറെ പരസ്ത്രീ ബന്ധങ്ങളിൽ മടുത്തിട്ടാണ് സാനിയ വിവാഹമോചനത്തിന് തയ്യാറായതെന്ന് പാക് മാധ്യമങ്ങളിൽ പ്രചരിച്ചതും സാനിയക്ക് കൂടുതൽ പിന്തുണ ലഭിക്കാൻ കാരണമായി. പാകിസ്ഥാൻ താരമായ ഷൊയ്ബിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ഇന്ത്യയിൽ നിന്നും ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമാണ് സാനിയ.