ചെറിയ വേഷവും വളരെ ഭംഗിയായി അവതരിപ്പിച്ച വിനോദിന് കൂടുതല്‍ അവസരം കൊടുക്കാന്‍ തീരുമാനിച്ചിരുന്നു..പക്ഷേ!! വിനോദിനെ കുറിച്ച് സാന്ദ്ര തോമസ്

ഒഡിഷ സ്വദേശി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ വിയോഗം സിനിമാ ലോകത്തിനെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. നിരവധി ചിത്രങ്ങളില്‍ മെഗാസ്റ്റാറുകള്‍ക്കൊപ്പമെല്ലാം അഭിനയിച്ച താരം സിനിമാ ലോകത്ത് ഉയരങ്ങളിലേക്ക് എത്തുന്നതിന് മുന്‍പാണ് ദുര്‍വിധിയെത്തിയത്. പതിനാലോളം സിനിമകളില്‍…

ഒഡിഷ സ്വദേശി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ വിയോഗം സിനിമാ ലോകത്തിനെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. നിരവധി ചിത്രങ്ങളില്‍ മെഗാസ്റ്റാറുകള്‍ക്കൊപ്പമെല്ലാം അഭിനയിച്ച താരം സിനിമാ ലോകത്ത് ഉയരങ്ങളിലേക്ക് എത്തുന്നതിന് മുന്‍പാണ് ദുര്‍വിധിയെത്തിയത്.

പതിനാലോളം സിനിമകളില്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്. നടന്‍ മോഹന്‍ലാലും പ്രിയ സുഹൃത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസും വിനോദിനെ കുറിച്ച് പങ്കുവച്ച വാക്കുകളും ശ്രദ്ധേയമാകുകയാണ്.

വിനോദ് ഒരു നല്ല നടനും ഒരു നല്ല മനുഷ്യനുമായിരുന്നെന്ന് സാന്ദ്ര തോമസ് പറയുന്നു. ഇത്രയും നല്ലൊരു മനുഷ്യന് ഇത്രയും ദാരുണമായ ഒരു മരണം സംഭവിച്ചത് ഒട്ടും സഹിക്കാന്‍ വയ്യാത്തതാണ്. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് തന്റെ പപ്പയ്ക്ക് യാത്രയുമായി ബന്ധപ്പെട്ട് ആവശ്യം വന്നപ്പോള്‍ സഹായിച്ചതും ഭക്ഷണം വരെ വാങ്ങി നല്‍കിയതും വിനോദ് ആയിരുന്നെന്നും സാന്ദ്ര ഓര്‍ത്തെടുത്തു. കുറച്ചു ദിവസം മുന്‍പ് തന്റെ സിനിമയുമായി ബന്ധപ്പെട്ട് വിനോദ് വിളിച്ചിരുന്നതാണെന്നും സാന്ദ്ര തോമസ് പറയുന്നു. സാന്ദ്ര തോമസിന്റെ നല്ല നിലാവുള്ള രാത്രിയില്‍ എന്ന ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷം വിനോദ് ചെയ്തിരുന്നു.

കൊടുത്ത വേഷം വളരെ ഭംഗിയായി അവതരിപ്പിച്ച വിനോദിന് ഇനിയും സിനിമയില്‍ അവസരം കൊടുക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു. നല്ല നിലാവുള്ള രാത്രിയില്‍ എന്ന പടത്തിലേക്ക്
ക്യാമറാമാന്‍ ശുപാര്‍ശ ചെയ്തിട്ടാണ് വിനോദ് എത്തുന്നത്. ഒരു ചെറിയ കഥാപാത്രം ആയിരുന്നു എങ്കില്‍ പോലും വളരെ നന്നായി ചെയ്തിട്ട് പോയെന്നും സാന്ദ്ര പറയുന്നു.

സാധാരണ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തിട്ട് പോകുന്നവരുമായി വലിയ സൗഹൃദം ഉണ്ടാകാറില്ല. പക്ഷെ വിനോദ് അങ്ങനെ ആയിരുന്നില്ല. ഞങ്ങളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി ആയിരുന്നു വിനോദ്. രണ്ടു മാസം മുന്‍പ് പപ്പയ്ക്ക് കണ്ണൂര്‍ പോകേണ്ട ഒരു ആവശ്യം വന്നപ്പോള്‍ അദ്ദേഹം ആണ് ടിക്കറ്റ് എടുത്ത് തന്നത്. അദ്ദേഹത്തിന്റെ അടുത്ത് തന്നെ ടിക്കറ്റ് എടുത്തു തരികയും ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്‌തെന്നും സാന്ദ്ര ഓര്‍മ്മ പങ്കുവച്ചു.

ഇന്നലെ ടിവിയില്‍ ഈ വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ഞെട്ടിപ്പോയി. ഈ ഒരു വാര്‍ത്ത തീര്‍ത്തും അവിചാരിതമായിപ്പോയി, അതും ഇത്രയും ഒരു ദാരുണമായ അന്ത്യം അദ്ദേഹത്തെപ്പോലെ നല്ലൊരു വ്യക്തിക്ക് സംഭവിച്ചതില്‍ വളരെയധികം വിഷമം തോന്നുന്നു. എന്നോട് കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും പറഞ്ഞിരുന്നു അടുത്ത പടത്തിലും എന്നെ ഉള്‍പ്പെടുത്തണം, കൂടുതല്‍ കഥാപാത്രങ്ങള്‍ ചെയ്യണം എന്നൊക്കെ പറഞ്ഞിരുന്നു. കൊടുത്ത വേഷം പെട്ടെന്ന് തന്നെ ഉള്‍ക്കൊണ്ട് വളരെ നന്നായി അദ്ദേഹം ചെയ്തിരുന്നു. ഞങ്ങള്‍ എല്ലാവരും അന്നേ പറഞ്ഞതാണ് അടുത്ത പടത്തിലും വിനോദിനെ എടുക്കണമെന്നും, സാന്ദ്ര പറയുന്നു.