സ്ക്രിപ്റ്റ് ഇല്ലാതെ നേരിട്ട് പോയി അഭിനയിക്കാൻ പേടി! നസ്‌ലൻ  ചെയ്യ്ത ആ കഥാപാത്രം താൻ ചെയ്‌യേണ്ടത്, സംഗീത് പ്രതാപ് 

മലയാള സിനിമയിലെ എഡിറ്ററും, നടനുമായ താരമാണ് സംഗീത് പ്രതാപ്, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലേക്ക് തന്നെ ഗിരീഷ് ചേട്ടൻ ആണ് വിളിക്കുന്നത്, ആദ്യം എന്നോട് പറഞ്ഞു ഈ ചിത്രത്തിൽ നസ്ലെൻ  ചെയ്യ്ത കഥാപാത്രം നീ…

മലയാള സിനിമയിലെ എഡിറ്ററും, നടനുമായ താരമാണ് സംഗീത് പ്രതാപ്, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലേക്ക് തന്നെ ഗിരീഷ് ചേട്ടൻ ആണ് വിളിക്കുന്നത്, ആദ്യം എന്നോട് പറഞ്ഞു ഈ ചിത്രത്തിൽ നസ്ലെൻ  ചെയ്യ്ത കഥാപാത്രം നീ ചെയ്യാൻ പറഞ്ഞു, അതിൽ നസ്ലൻ ഗസ്റ്റ് റോൾ ആയിരുന്നു ചെയ്യ്തത് ,ആലുവയിലെ ഗിരീഷ് എം ഡി യുടെ വീട്ടിൽ പോയാണ് താൻ ഈ ചിത്രത്തിന്റെ കഥ കേൾക്കാൻ പോയത്,

എന്നാൽ അതിനു മുൻപേ ഞാൻ ഈ കഥ കേട്ടിരുന്നു, കാരണം ഈ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ വിഷ്ണു ആയിരുന്നു എന്റെ സുഹൃത്തും കൂടിയാണ്, ഞങ്ങളൊക്കെ തണ്ണീർമത്തൻ  ദിനങ്ങൾ എന്ന സിനിമ മുതലേ കൂട്ടുകാർ ആണ്, ഞാൻ ഷൂട്ടിന് മുൻപേ സാധാരണ സ്ക്രിപ്റ്റ് വാങ്ങിച്ചു വായിക്കും

എനിക്ക് സ്ക്രിപ്റ്റ് ഇല്ലാതെ നേരിട്ട് പോയി അഭിനയിക്കാൻ നല്ല പേടിയാണ് അതുകൊണ്ടു ഷൂട്ട് ചെയ്യുന്നതിന് മുൻപേ ഞാൻ സ്ക്രിപ്റ്റ് വാങ്ങിച്ചു വായിക്കും, അതുകൊണ്ടു ഇതിന്റയും സ്ക്രിപ്റ്റ് വാങ്ങിക്കാൻ നോക്കി , വിഷ്ണു എന്നോട് പറഞ്ഞു ഗിരീഷേട്ടൻ കൊടുക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് അതോടു എല്ലാം തീർന്നു അങ്ങനെയാണ് ആ വേഷം നസ്ലെൻ  ചെയ്യ്തത്, ഇപ്പോൾ ഗിരീഷ് എം ഡി ചെയ്യുന്ന പ്രേമലു എന്ന ചിത്രത്തിലും സംഗീത് പ്രതാപ് ഒരു വേഷത്തിൽ എത്തുന്നുണ്ട്