ഒരേ ഒരു തവണ മാത്രമാണ് ഞാൻ അഭിനയിച്ച ആ ചിത്രം ഞാൻ കണ്ടത്

നിരവധി നല്ല ചിത്രങ്ങളിൽ കൂടി മലയാളത്തിന്റെയും തമിഴിലെയും ആരാധകരെ സ്വന്തമാക്കിയ താരമാണ് സംഗീത. മലയാള സിനിമയിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പം സിനിമ ചെയ്ത സംഗീത തമിഴിലും ശോഭിക്കുകയായിരുന്നു. പിതാമഹന്‍, ഉയിര്‍…

നിരവധി നല്ല ചിത്രങ്ങളിൽ കൂടി മലയാളത്തിന്റെയും തമിഴിലെയും ആരാധകരെ സ്വന്തമാക്കിയ താരമാണ് സംഗീത. മലയാള സിനിമയിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പം സിനിമ ചെയ്ത സംഗീത തമിഴിലും ശോഭിക്കുകയായിരുന്നു. പിതാമഹന്‍, ഉയിര്‍ തുടങ്ങിയ ചിത്രങ്ങൾ തമിഴിലും താരത്തിന് ഏറെ ശ്രദ്ധ നേടാൻ സഹായകമായി. കുറച്ച് നാളുകളായി സിനിമകളിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ തന്റെ സിനിമ ജീവിതത്തിലെ കുറിച്ച് മനസ്സ് തുറക്കുകയാണ്. ഒരുപാട് നല്ല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെകിലും ഇഷ്ടമില്ലാതെ തനിക് സിനിമ ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നാണു താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഉയിർ എന്ന ചിത്രം എനിക്ക് എന്റെ അഭിനയ ജീവിതത്തിൽ വലിയ വഴിത്തിരിവ് തന്നെയാണ് തന്നത്. ആ ചിത്രത്തിന്റെ കഥയുമായി സംവിധായകൻ എന്നെ സമീപിച്ചപ്പോൾ അയാൾക്ക് ആ ചിത്രം ഞാൻ തന്നെ ചെയ്യണം എന്ന നിർബന്ധം ഉണ്ടായിരുന്നു. ചിത്രത്തിന്റെ കഥ എനിക്കും ഇഷ്ട്ടമായി. പക്ഷെ എന്റെ കഥാപാത്രം അത്ര നല്ലതാണെന്നു എനിക്ക് അപ്പോൾ തോന്നിയില്ല. കുറച്ച് ഗ്ലാമറസ് ആയി അഭിനയിക്കേണ്ടി വരുമെന്ന് സംവിധായകൻ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. എന്നാൽ സമൂഹത്തിനു ഒരു നല്ല സന്ദേശം നൽകുന്ന ചിത്രം ആയതിനാൽ എനിക്ക് അഭിനയിക്കാൻ താൽപ്പര്യം ആയിരുന്നു. എന്നാൽ ഗ്ലാമറസ് ആയിട്ട് ഞാൻ അഭിനയിക്കില്ല എന്ന് തീർത്തും പറഞ്ഞു. സംവിധായകൻ അത് സമ്മതിക്കുകയും ചെയ്തു.

അങ്ങനെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോൾ സിനിമയ്ക്ക് കൂടുതൽ എരിവും പുളിയും ഒക്കെ കിട്ടാൻ വേണ്ടി ഞാൻ കുറച്ച് ശരീര പ്രദർശനം ഒക്കെ നടത്തണം എന്നായി അണിയറപ്രവർത്തകർ. എന്നാൽ അത് ഞാൻ എതിർക്കുകയും ചെയ്തു. സിനിമയിൽ ഒരു രംഗം ഉണ്ടായിരുന്നു. ഭർത്താവിന് ഉറക്കഗുളിക നൽകി മയക്കി കിടത്തിയിട്ട് ഭർത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യം. എവിടെയെങ്കിലും കുറച്ച് ശരീരപ്രദർശനം വേണമെന്ന് അവർ പറഞ്ഞിട്ടും ഞാൻ അതിനു തയാറായില്ല. അങ്ങനെ ചിത്രം തീയേറ്ററിൽ എത്തി. ഞാൻ പ്രതീക്ഷിച്ച പ്രതികരണം ആയിരുന്നില്ല പ്രേഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരുപാട് പേര് എനിക്ക് അഭിനന്ദനവുമായി എത്തിയിരുന്നു. ഒരു തവണ മാത്രമാണ് ഞാൻ ആ ചിത്രം കണ്ടത്. അത് അമ്മയ്‌ക്കൊപ്പം തിയേറ്ററിൽ പോയി. പക്ഷെ ആ ചിത്രം എനിക്ക് നൽകിയ ബ്രേക്ക് വളരെ വലുതായിരുന്നു.