എന്തിനാ വെറുതെ അനാവശ്യം ആയി പൈസ കളയുന്നത് എന്ന ചിന്ത എൻ്റെ മനസ്സിൽ വന്നില്ല എന്ന് പറയാൻ ആവില്ല

കഴിഞ്ഞ ദിവസം നടൻ സൂരജ് സൺ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. അപ്രതീക്ഷിതമായി സംഭവിച്ച ഒരു യാത്രയെ കുറിച്ചാണ് സൂരജിന്റെ കുറിപ്പ്. കുറിപ്പ് ഇങ്ങനെ, എല്ലാവർക്കും എൻ്റെ നമസ്കാരം.…

sooraj sun post about bus

കഴിഞ്ഞ ദിവസം നടൻ സൂരജ് സൺ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. അപ്രതീക്ഷിതമായി സംഭവിച്ച ഒരു യാത്രയെ കുറിച്ചാണ് സൂരജിന്റെ കുറിപ്പ്. കുറിപ്പ് ഇങ്ങനെ, എല്ലാവർക്കും എൻ്റെ നമസ്കാരം. Simplicity കാണിക്കാൻ ആണ് ഇ ഫോട്ടോ ഇവിടെ upload ചെയ്തിരിക്കുന്നത് എന്ന് കുറച്ച് പേരെങ്കിലും വിചാരിക്കാം.☺️. …എന്നാലല്ല….ചില സാഹചര്യങ്ങൾ എന്നെ ഇവിടെ എത്തിച്ചു…….. ഓണം അല്ലേ പല സാധനങ്ങളും വാങ്ങണം എന്ന് അമ്മ പറഞ്ഞിട്ടും മടി പിടിച്ചിരുന്ന ഞാൻ രാവിലെ കാർ കൊണ്ട് ഇറങ്ങാം എന്ന് വിചാരിച്ചു… എന്തായാലും ഇന്നു…രാവിലെ ആരെ കണികണ്ടത് എന്ന് അറിയില്ല എന്തായലും …വണ്ടി dhaaaa breakdown . എൻ്റെ മുന്നിൽ തെളിഞ്ഞത് 3 options…… Taxi ,Auto ,Bus ഇതിൽ ഏതു തിരഞ്ഞ് എടുക്കണം എന്ന് തലപുകഞ്ഞ് ആലോചിച്ചു… Taxi വിളിയടാ Taxi എന്നു എൻ്റെ മനസ്സ് പറയുന്നുണ്ടായിരുന്നു….. പക്ഷേ taxi ക്ക് 350 രൂപയും Auto ക്ക് 200 രൂപയും ..എന്നും കാർ il അല്ലേ യാത്ര… എന്നാ പിന്നെ വഴിയിൽ കൂടെ ആടി പാടി ചീറി പോകുന്ന നമ്മുടെ പ്രിയങ്കരനായ ബസ്സ് il ആയാലോ …25 രൂപയ്ക്ക് കാര്യം നടക്കും…. ബസ്സ് il മാത്രം കിട്ടുന്ന സന്തോഷങ്ങൾ പറഞ്ഞ് മനസ്സിനെ…. സുഖിപ്പിച്ചു…. പിന്നല്ല…. അപ്പോ നിങ്ങൾ വീണ്ടും വിചാരിക്കും oooo simplicity … എന്നാൽ അല്ല ..കുറേ നാളുകൾക്ക് ശേഷം ആണ് bus ne ഒന്നു കാണുന്നത് തന്നെ covid ആയൊണ്ട് ഒന്ന് കാണാൻ പോലും കിട്ടാറില്ല…അപ്പോ പിന്നെ bus il ഒന്നു കയറണ്ടെ….ബസ്സിൽ കയറാതത്തിന് വേറെ ഒരു കാരണം കൂടി ഉണ്ട് .. ശർദിൽ…….. അങ്ങനെ കുറെ കാലത്തിനു ശേഷം നമ്മുടെ ബസ്സ് il ഒന്ന് കയറി…seat മുന്നിൽ ഉണ്ടായിരുന്നെങ്കിലും നിൽക്കാൻ ഉള്ള ഇഷ്ടം…ഇരിക്കാൻ… അനുവദിക്കിലല്ലോ ആടി ഉല്ലഞ്ഞു കാറ്റും മുഖത്ത് തട്ടി അങ്ങ് കുറച്ച് നേരം നിന്നിട്ടാവാം ഇരിപ്പ് എന്ന് കരുതി.

കുറെ നേരം നിൽക്കുന്നത് ശരിരത്തിന് നല്ലത് അല്ലല്ലോ….അതുകൊണ്ട് മാത്രം മുന്നിൽ പെട്ടെന്ന് വന്ന seat il ചാടി കയറി അങ്ങ് ഇരുന്നു….എന്നോടാ കളി… ഇരിക്കാൻ ആണ് എങ്കിൽ door seat തന്നെ വേണം .. കാറ്റും ചാറ്റൽ മഴയും പാട്ടും ഒക്കെ കേട്ട് അങ്ങ് വേറെ ഒരു ലോകത്തിൽ കുറച്ച് നേരം…അല്ലേ…. ..ബസ്സ് il ഇരിക്കുമ്പോൾ എനിക്ക് രണ്ടു കാര്യം തോന്നിയത് പറയാം…. റോഡ് നിറച്ചും ബസ്സ് ആണ്… ഏത്രയും കഷ്ടപ്പെട്ടാണ് e ബസ്സ്‌കാരു റോഡികൂടെ ബസ്സ് കൊണ്ട് പോകുന്നത്….പാവങ്ങൾ car il ഇരിക്കുമ്പോൾ പക്ഷേ e സ്നേഹം ഒന്നും ഇല്ലാട്ടോ… ഏതൊക്കെ വണ്ടികൾ മുന്നിൽ ഉണ്ടെങ്കിലും അതിനെക്കെ വെട്ടി മുന്നിൽ എത്തണം എന്ന തോന്നലുകൾ…നമ്മുടെ ബസ്സ് മാത്രം മുന്നിൽ മതി എന്ന് വെപ്രാളം….. കാർ il പോകുമ്പോളോ… അവരുടെ break ഇടിലും സ്പീഡും ഒക്കെ കാണുമ്പോൾ ദേഷ്യം പക്ഷേ ബസ്സ് il കയറിയാൽ അതൊക്കെ തിരിഞ്ഞ് e കാറു കാര് എന്തൊക്കയോ കാണിക്കുന്നെ…എന്ന അവസ്ഥ…bike പിന്നെ പറയണ്ട overspeed um… ഇങ്ങനെ ഉള്ള പല പല ആലോചനയും ചിന്തയും ആയി ഞൻ എൻ്റെ സ്ഥലത്ത് എത്തി…. അപ്പോ എനിക്ക് തോന്നി ഇ കാര്യം നിങ്ങളും ആയി share ചെയ്യണം എന്ന്…so…കൂടെ വന്ന ആളിനോട് പറഞ്ഞു എടുക്കടാ ഒരു ഫോട്ടോ…….. ക്യാമറാമാനോട് ഒപ്പം Sooraj Sun.

Sooraj
Sooraj

അങ്ങനെ 350 രൂപയ്ക്ക് നടക്കുന്നകാര്യം 25 രൂപയിൽ നടത്തി ബാക്കി പൈസ pocket ilum ഇട്ടു…. Well done Sooraj well done. പിന്നെ covid ഒക്കെ അല്ലേ എന്തിനാ വെറുതെ അനാവശ്യം ആയി പൈസ കളയുനത് എന്ന ചിന്ത എൻ്റെ മനസ്സിൽ വന്നില്ല എന്ന് പറയാൻ ആവില്ല… ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്ന് അല്ലേ….കൂടെ കുറെ നല്ല ഓർമകളും .. 1 hr പോയി വരാൻ പറ്റിയ ഞൻ 2.5 മണിക്കൂർ കഴിഞ്ഞ് എത്തിയപ്പോൾ അമ്മയുടെ വഴക്കും കിട്ടി എന്നും കൃതാർഥൻ ആയി ഇവിടെ ഓർമിക്കുന്നു…. ഇത്രയും പറഞ്ഞു bore അടിപ്പിച്ചതിന് ക്ഷമ ചോദിച്ചു കൊണ്ട്.