ലോക്ക് ഡൗൺ സമയത്ത് ഞാൻ ഡേറ്റിങ് ആപ്പിൾ അക്കൗണ്ട് എടുത്തു, എന്നാൽ സംഭവിച്ചത് മറ്റൊന്ന്!

മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയപ്പൻ. ക്വീന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച  സാനിയ തന്റെ ആദ്യ സിനിമ തന്നെ വാൻ വിജയമാക്കി എന്നതാണ് താരത്തിന് ഇത്ര പ്രേക്ഷക…

മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയപ്പൻ. ക്വീന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച  സാനിയ തന്റെ ആദ്യ സിനിമ തന്നെ വാൻ വിജയമാക്കി എന്നതാണ് താരത്തിന് ഇത്ര പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു. സാനിയ തന്റെ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി. മിക്കപ്പ്പോഴും താരം ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. നല്ല പ്രതികരണങ്ങൾക്കപ്പം മിക്കപ്പോഴും താരം വിവാദങ്ങളിൽ അകപ്പെടാറുമുണ്ട്. സാനിയയുടെ ചിത്രങ്ങളെ വിമർശിച്ചുകൊണ്ട് പലപ്പോഴും നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ അവയെ എല്ലാം വളരെ നിസ്സാരമായി കൈകാര്യം ചെയ്യാനും താരത്തിനു പ്രത്യേക കഴിവുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

Saniya Iyappan Photoshoot
Saniya Iyappan Photoshoot

ഇപ്പോഴിതാ ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് എടുത്തപ്പോൾ സംഭവിച്ച കാര്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ഡേറ്റിങ് ആപ്പിൽ ഉണ്ടോ എന്ന് താരത്തിനോട് ആരാധകർ ചോദിച്ചപ്പോൾ ആണ് തനിക്ക് സംഭവിച്ച കാര്യങ്ങൾ താരം പറഞ്ഞത്. ലോക്ക്ഡൗൺ സമയത്ത് താനും തന്റെ കൂട്ടുകാരും ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് എടുത്തിരുന്നുവെന്നും എന്നാൽ എന്റേത് ഫേക്ക് അക്കൗണ്ട് ആണെന്ന് കരുതി പലരും അക്കൗണ്ടിൽ വന്നു ചീത്ത വിളിക്കാൻ തുടങ്ങിയപ്പോൾ താനിക്ക് ആ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് കളയേണ്ടി വന്നുവെന്നുമാണ് സാനിയ പറഞ്ഞ മറുപടി. താരത്തിന്റെ വാക്കുകൾ ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്.

Saniya Iyappan Photoshoot
Saniya Iyappan Photoshoot

വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമാണ് സാനിയ. വിമർശനങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെകിലും നിഷ്പ്രയാസം അതൊന്നും കാര്യമാക്കാതെ മുന്നേറുന്ന താരത്തെയാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്.