‘എന്റെ പൊന്നെ ഇജ്ജാതി ഊള പടം… കുറെ ക്രിഞ്ച് സീനും പിന്നെ കുറെ അളിഞ്ഞ കോമഡിയും’

ഹൃദയത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മിച്ച് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിന്‍…

ഹൃദയത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മിച്ച് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എന്റെ പൊന്നെ ഇജ്ജാതി ഊള പടം… കുറെ ക്രിഞ്ച് സീനും പിന്നെ കുറെ അളിഞ്ഞ കോമഡിയും’ എന്നാണ് സഞ്ജയ് കുമാര്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

എന്റെ പൊന്നെ ഇജ്ജാതി ഊള പടം ??. കുറെ ക്രിഞ്ച് സീനും പിന്നെ കുറെ അളിഞ്ഞ കോമഡിയും. വിനീതിന്റെ സ്ഥിരം ക്ലീഷേ.പ്രണവ് മോഹന്‍ലാല്‍ ( അഭിനയം വിടുന്നത് ആണ് നല്ലത് ??സഹിക്കാന്‍ പറ്റുന്നില്ല ) ധ്യാന്‍, നിവിന്‍ കുഴപ്പമില്ലത്ത രീതിയില്‍ ചെയ്ത് ( പ്രണവിനെ അപേക്ഷിച്ചു ).പിന്നെ ഒരു ഗസ്റ്റ് റോള്‍ കൂടി ഉണ്ട്. Avarege താഴെ ????അവിടെ അവിടെ ആയി നാലഞ്ച് സീനുകള്‍ മാറ്റി നിര്‍ത്തിയാല്‍ യാധൊരു ഇമോഷണല്‍ കണക്ഷനും ലഭിക്കാതെ. ഒരു ക്ലിഷേ സിനിമ….ഈ വര്‍ഷം കണ്ടതില്‍ ചവര്‍ പടം. പൈസ്സ പോയി ??