സ്ഥാനം തെറ്റിയാൽ പല്ലുകളും മുടിയും നഖവും ഒരിക്കലും ഭംഗി തോന്നിക്കില്ല

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ മനസ്സിലെ ആശയങ്ങളും മറ്റും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്.…

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ മനസ്സിലെ ആശയങ്ങളും മറ്റും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് നോക്കാം, പണ്ഡിറ്റിന്ടെ വചനങ്ങളും, ബോധോദയങ്ങളും… തല്ലി പഴുപ്പിച്ചാൽ മധുരം ഉണ്ടാകില്ല ഒന്നിനും . എല്ലാ ബന്ധങ്ങളും അങ്ങനെ ആണേ. എപ്പോഴും നിലക്ക് നിന്നാല് വിലക്ക് പോകും. ആരോടും പരിധി വിട്ട് സംസാരിക്കുകയോ, പെരുമാറുകയോ ചെയ്യുമ്പോള് അവര് നമ്മുക്ക് തന്ന ബഹുമാനവും സ്നേഹവും ഇല്ലാതാകും… തല്ലി പഴുപ്പിച്ചാല് മധുരം ഉണ്ടാകില്ല ഒന്നിനും. സ്ഥാനം തെറ്റിയാൽ പല്ലുകളും മുടിയും നഖവും ഒരിക്കലും ഭംഗി തോന്നിക്കില്ല. അതുപോലെ തന്നെയാണ് മനുഷ്യരും. ഇത് അറിയുന്നവർ സ്വന്തം സ്ഥാനം ഒരിക്കലും കൈവിടുകയില്ല._ മറ്റുള്ളവ൪ നമ്മുക്ക് തരുന്ന സ്ഥാനം മനസ്സിലാക്കാനും അതിൽ നിന്ന് മാറാതെ നില്കുവാനും ശ്രമിക്കണം.

അപകാരദശായാമ-പ്യുപകുർവ്വന്തി സാധവഃ, ഛിന്ദന്തമപി വൃക്ഷഃ സ്വ-ഛായയാ കിം ന രക്ഷതി,  ഉപദ്രവിക്കുന്നവർക്ക് പോലും ഉപകാരം ചെയ്യുന്നവരാണ് സജ്ജനങ്ങൾ. തന്നെ മുറിക്കാൻ ശ്രമിക്കുന്നവനും വൃക്ഷം തണൽ നൽകുന്ന പോലെ.മരം വെട്ടുകാരൻ ക്ഷീണിക്കുമ്പോൾ, അതേ വൃക്ഷത്തിന്റെ തണലിലാണ് വിശ്രമിക്കുന്നത്. അതുപോലെ, തന്നെ ഉപദ്രവിക്കുന്ന ദുഷ്ടന്മാരോട് പോലും സജ്ജനങ്ങൾ സൌമ്യമായി പെരുമാറുന്നു. എന്ന് വൃക്ഷങ്ങളും സജ്ജനങ്ങളും ലോകത്തെ പഠിപ്പിക്കുന്നു. ഒരു പൊരി മതി എല്ലാം ഒടുങ്ങാ൯.. ഒരു ചിരി മതി എല്ലാം ഒതുക്കാ൯.. ഓ൪ക്കുക. മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല, മറിച്ച് ജീവിച്ചിരിക്കുമ്പോഴെ മരിച്ചത് പോലെ ജീവിക്കുന്നതാണ് ഏറ്റവും വലിയ നഷ്ടം. (വാല് കഷ്ണം..നല്ല കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക.. ആരേയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കുക… ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവുകയില്ല… ആരിൽ നിന്നും ഒരു നന്ദി വാക്കു പോലും കേള്ക്കുവാ൯ കാത്തു നില്കരുത്… ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക.. വിജയം ഉറപ്പായും നമ്മെ തേടിയെത്തും…) Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ, ചിലപ്പോള് നിങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും).