കല്യാണം കഴിഞ്ഞു എന്ന് കരുതി എന്താണ് ? ; വെളിപ്പെടുത്തി സംസ്‌കൃതി ഷേണായി

വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ  എങ്കിലും ചെയ്ത വേഷങ്ങള്‍ കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ ശ്രദ്ധനേടിയ നടിയാണ് സംസ്‌കൃതി ഷേണായി. 2013ല്‍ മൈ ഫാൻ രാമു എന്ന സിനിമയിലെ ചെറിയ ഒരു വേഷത്തിലൂടെയാണ് സംസ്‌കൃതി സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് വേഗം എന്ന സിനിമയിലൂടെ നായികയാവുകയായിരുന്നു. വിനീത് കുമാര്‍ നായകനായെത്തിയ ചിത്രം വലിയ വിജയമായില്ലെങ്കിലും സംസ്‌കൃതിയുടെ അഭിനയ മികവ് കയ്യടി നേടിയിരുന്നു. പിന്നീട് അനാര്‍ക്കലി എന്ന പൃഥ്വിരാജ് ചിത്രത്തിലും സംസ്കൃതി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. അതിനിടെ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സാന്നിധ്യം അറിയിക്കാൻ സംസ്‌കൃതിക്കായി. എന്നാല്‍ 2017ല്‍ വിവാഹിതയായതോടെ താരം അഭിനയത്തിന് ഇടവേള നല്‍കുകയായിരുന്നു. പത്തൊൻപതാം വയസ്സിലായിരുന്നു സംസ്‌കൃതിയുടെ വിവാഹം. വിവാഹ ശേഷം ആറു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സിനിമയിലേക്ക് വരാൻ ഒരുങ്ങുകയാണ് സംസ്‌കൃതി. കാസ്റ്റിങ് കൗച്ച്‌ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംസ്‌കൃതി ഇപ്പോൾ. തുടക്ക സമയത്ത് ഞാൻ അത്യാവശ്യം ചെറുപ്പമാണ്. അതുകൊണ്ട് അധികം ഞാൻ ഫേസ് ചെയ്തിട്ടില്ലായെങ്കിലും ചെയ്തിട്ടുണ്ട്. എന്നാല്‍ അന്നൊന്നും തുറന്നു പറയാനുള്ള ഗട്ട്സ് ഉണ്ടായിട്ടില്ല. അച്ഛനായിരുന്നു കാര്യങ്ങള്‍ എല്ലാം മാനേജ് ചെയ്തിരുന്നത്. അതുകൊണ്ട് എന്നെ അത്രയും സേഫ് ആയി കൊണ്ടു നടന്നു’,ആ ഒരു സമയത്ത് ഒരു ഓഫര്‍ വന്നപ്പോള്‍ എന്റെ അച്ഛനോടാണ് ഫോണിലൂടെ അവര്‍ ഇക്കാര്യം പറഞ്ഞത്. പുറത്താണ് ഷൂട്ട്, ജസ്റ്റ് ആ ഒരു രീതിയിലൊക്കെ നിന്ന് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എല്ലാ രീതിയിലും സഹായമാകുമെന്ന് അച്ഛനോടാണ് പറയുന്നത്. ഒരു മോളുടെ കാര്യം ഒരു അച്ഛനെ വിളിച്ച്‌ സംസാരിക്കുകയാണ് എന്നുണ്ടെങ്കില്‍ അത് എത്രത്തോളം വൃത്തികെട്ട മെന്റാലിറ്റി ആയിരിക്കണം. അത് അച്ഛൻ അച്ഛന്റെ രീതിയില്‍ ഡീല്‍ ചെയ്തു.

അത് ഒരു പ്രശ്നമാക്കാനൊന്നും നമ്മള്‍ നിന്നില്ല’, സംസ്കൃതി പറയുന്നു. ഇപ്പോള്‍ ഞാൻ തിരിച്ചു വരാൻ ശ്രമിക്കുമ്പോഴും എല്ലാവരും ചോദിക്കുന്നത്, ഇതൊക്കെ സര്‍വ്വ സാധാരണമല്ലേ എന്നാണ്. അതെനിക്ക് മനസിലാകുന്നില്ല. സിനിമ ഇൻഡസ്ട്രി ഇങ്ങനെയാണ് എന്നൊക്കെയാണ് പറയുന്നത്. പക്ഷേ നല്ല ആളുകള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഈ കലയ്ക്ക് വേണ്ടി നില്‍ക്കുന്ന ആളുകളുണ്ട്. എനിക്ക് അങ്ങനെയുള്ളവരോടൊപ്പം വര്‍ക്ക് ചെയ്താല്‍ മതി. ഞാൻ കുടുംബവുമായി അറ്റാച്ഡായി നില്‍ക്കുന്ന വ്യക്തിയാണ്. എനിക്കൊരു പേഴ്സണല്‍ ലൈഫുണ്ട്. അതേസമയം സിനിമ ഒരുപാട് ഇഷ്ടമാണ്. ഒരുപാട് പാഷനുണ്ട്. അതിനോട് അത്രയും ആഗ്രഹം ഉള്ളത് കൊണ്ടാണ് നമ്മള്‍ ഇങ്ങനെയൊക്കെ വരുന്നത്. അങ്ങനെയുള്ളപ്പോള്‍ നമ്മളുമായി സഹകരിച്ചാല്‍ നിങ്ങള്‍ക്ക് വര്‍ക്ക് തരാം എന്ന് പറയുന്നത് എന്ത് രീതിയാണെന്ന് മനസിലാകുന്നില്ല’,ഇതൊക്കെ സര്‍വ്വ സാധാണരമല്ലേ. നമ്മളൊന്ന് ഇഷ്ടം പങ്കുവച്ചു എന്ന് കരുതി എന്താണ് എന്നൊക്കെ ചോദിക്കുന്നത് ആണ് മനസിലാകാത്തത്. ഇതൊക്കെ അവരുടെ വീട്ടിലെ ആരോടെങ്കിലും ചോദിച്ചാല്‍ ഇഷ്ടപ്പെടുമോ. എന്റെ ഹസ്ബന്റിനോടും അച്ഛനോടുമൊക്കെയാണ് ആളുകള്‍ ഇത് ചോദിക്കുന്നത്. തിരിച്ചു വരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഞാൻ പലരെയും കണ്ടു. എല്ലാവരും ഈ രീതിയിലാണ് സംസാരിക്കുന്നത്. കല്യാണം കഴിഞ്ഞു എന്ന് കരുതി എന്താണ് എന്നൊക്കെയാണ് ചോദ്യം. വളരെ കാഷ്വല്‍ ചോദ്യമാണത്. അതുകൊണ്ടാണ് ഞാൻ ഇപ്പോള്‍ ഇത് തുറന്നു പറയുന്നത് എന്നും സംസ്‌കൃതി ഷേണായി വ്യക്തമാക്കി. സിനിമയിലെ എല്ലാവരും ഇങ്ങനെ ആണെന്നല്ല താൻ പറയുന്നതെന്നും സംസ്‌കൃതി പറഞ്ഞു. സംസ്കൃതിയുടേത് ഒറ്റപ്പെട്ട അനുഭവം ഒന്നുമല്ല മറ്റു പല മുൻനിര നടിമാർ ഉൾപ്പെടെ  ഇത്തരത്തിലുള്ള കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്.