മദ്യപിച്ച് ലക്കുകെട്ട് സനുഷയുടെ പാമ്പ് ഡാന്‍സ്..!! സത്യാവസ്ഥ കേട്ട് ഞെട്ടി ആരാധകര്‍

മലയാള സിനിമാ രംഗത്തേക്ക് ബാലതാരമായിട്ടായിരുന്നു സനുഷ എന്ന നടിയുടെ രംഗപ്രവേശം. മുന്‍ നിര നായകന്മാരുടെ മകളായി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച നടി പിന്നീട് ഒരു നായികാ പരിവേഷത്തിലെത്തിയപ്പോഴും താരത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.…

മലയാള സിനിമാ രംഗത്തേക്ക് ബാലതാരമായിട്ടായിരുന്നു സനുഷ എന്ന നടിയുടെ രംഗപ്രവേശം. മുന്‍ നിര നായകന്മാരുടെ മകളായി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച നടി പിന്നീട് ഒരു നായികാ പരിവേഷത്തിലെത്തിയപ്പോഴും താരത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മലയാളത്തില്‍ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു താരം. എന്നാല്‍ ഒരിടയ്ക്ക് എല്ലാത്തില്‍ നിന്നും പിന്മാറി നിന്ന താരം വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നു. ഇതേക്കുറിച്ച് സനുഷ തന്നെ പല വേദികളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. വിഷാദ രോഗം നേരിട്ടത് പ്രണയ നൈരാശ്യം കാരണമാണ് എന്നൊക്കെ വാർത്തകൾ  പ്രചരിച്ചിരുന്നു.

 

എന്നാല്‍ എന്തായിരുന്നു തന്റെ അപ്പോഴത്തെ അവസ്ഥ എന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പുതിയ സിനിമകളുമായി സനുഷ ശക്തമായി തന്നെ സിനിമാ രംഗത്തേക്ക് തിരിച്ചു വരികയാണ്. അതിനിടയ്ക്കാണ് താരത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത പ്രചരിച്ചത്. ലൊക്കേഷനില്‍ വെച്ച് വെള്ളമടിച്ച് പാമ്പായി സനുഷ ഡാന്‍സ് കളിച്ചു എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വീഡിയോയ്ക്ക് താരത്തിന് നല്‍കാനുള്ള വിശദീകരണം ഇതായിരുന്നു… ‘ഫോട്ടോഷൂട്ടിനിടെ എടുത്ത രസകരമായ വീഡിയോ ആയിരുന്നു അത്. അതില്‍ പ്രത്യേകിച്ച് ഒന്നുമില്ല. സനുഷ തടിച്ചു, മെലിഞ്ഞു, മദ്യപാനിയാണ് എന്നൊക്കെയുള്ള കാണാറുണ്ട്. എന്നാല്‍ തടിച്ചതിനും മെലിഞ്ഞതിനും എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. അത് എന്ത് തന്നെയായാലും എനിക്ക് എന്റെ വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയെന്ന് സനുഷ പറയുന്നു.

സനുഷ മദ്യപിച്ച് ലക്കുകെട്ട് പാമ്പ് ഡാന്‍സ് കളിച്ചു എന്ന വിമര്‍ശനമാണ് ഈ വീഡിയോയ്ക്ക് താഴെ വന്നത്. ഈ വിമര്‍ശനങ്ങള്‍ക്ക് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, കുറച്ച് ക്ലിക്കുകള്‍ കിട്ടാന്‍ വേണ്ടി ചിലര്‍ തെറ്റിദ്ധരിപ്പിച്ച് തലക്കെട്ട് നല്‍കിയ വീഡിയോ പ്രചരിപ്പിക്കുകയാണ്.’ സനുഷ പറഞ്ഞു. മദ്യപാനിയാണെന്ന വീഡിയോ പുറത്തുവരാനിടയായ കാരണവും താരം തുറന്നുപറഞ്ഞു. കുസൃതി ചോദ്യം ചോദിക്കുന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം കേട്ട് വന്നതാണ് അത്. വോഡ്കയാണ് ഇഷ്ടം എന്ന് പറഞ്ഞതിനെ മാത്രമേ പ്രചരിപ്പിച്ചുള്ളൂ. ആദ്യമൊക്കെ കമന്റുകള്‍ വേദനിപ്പിക്കുമെങ്കിലും ഇപ്പോള്‍ ഞാന്‍ റിയാലിറ്റി മനസിലാക്കിയെന്ന് താരം പറയുന്നു. ഇപ്പോള്‍ തന്റെ പുതിയ സിനിമയായ മരതകത്തിന്റെ തിരക്കിലാണ് താരം.