പുകവലിച്ച് സനുഷ

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് സനുഷ. പിന്നീട് നായികാവേഷത്തിലും സനുഷ തിളങ്ങി. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. ചിലപ്പോഴൊക്കെ താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങളുമുണ്ടാകാറുണ്ടെങ്കിലും ഇതിന് നടി മറുപടിയും…

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് സനുഷ. പിന്നീട് നായികാവേഷത്തിലും സനുഷ തിളങ്ങി. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. ചിലപ്പോഴൊക്കെ താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങളുമുണ്ടാകാറുണ്ടെങ്കിലും ഇതിന് നടി മറുപടിയും നല്‍കാറുണ്ട്. ഇപ്പോഴിതാ, സനുഷ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വിവാദമായിരിക്കുന്നത്. ചുണ്ടത്ത് സിഗരറ്റും കൈയ്യില്‍ കാര്‍ഡുമായും ഇരിക്കുന്ന രണ്ട് ചിത്രങ്ങളാണ് സനുഷ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരിക്കുന്നത്.


ഒരു കാര്യം എങ്ങനെ നല്ലതായി അനുഭവപ്പെടും? അതായത് നിങ്ങള്‍ പുകവലി ഉപേക്ഷിച്ചാല്‍ നിങ്ങള്‍ക്കാണ് നല്ലത്, ഒരിക്കലും വൈകിട്ടില്ല’ എന്ന് അടികുറിപ്പ് നല്‍കിയാണ് ചിത്രങ്ങള്‍ നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. പക്ഷെ, ചിത്രവും അടികുറിപ്പും തമ്മില്‍ യോജിക്കുന്നില്ലയെന്നും സിഗരറ്റ് വലിച്ചു കൊണ്ട് തന്നെ വേണോ പുകവലിക്കെതിരെയുള്ള സന്ദേശ നല്‍കേണ്ടതെന്നാണ് ചിലര്‍ നടിയുടെ പോസ്റ്റിന് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.