കല്യാണം കഴിക്കുന്നത് എന്നെന്നേക്കും വീട്ടിലിട്ട് പീഡിപ്പിക്കാനുള്ള ലൈസൻസാണെന്നോ ശാരദക്കുട്ടി

സമ്മോഹത്തിലെ പല വിഷയങ്ങളും ചൂണ്ടിക്കാട്ടുന്ന ഒരു വേദിയാണ് ശാരദക്കുട്ടി. ഇവർ പങ്ക് വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ നമീഡിയിലും മറ്റും പലതരത്തിലുള്ള വിവാദനങ്ങൾക്കും ഇടയാക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു പോസ്റ്റാണ് സാമൂഹ മാധ്യമത്തിൽ വൈറലായി…

സമ്മോഹത്തിലെ പല വിഷയങ്ങളും ചൂണ്ടിക്കാട്ടുന്ന ഒരു വേദിയാണ് ശാരദക്കുട്ടി. ഇവർ പങ്ക് വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ നമീഡിയിലും മറ്റും പലതരത്തിലുള്ള വിവാദനങ്ങൾക്കും ഇടയാക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു പോസ്റ്റാണ് സാമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിക്കുന്നത്. ആക്ടിവിസ്റ് ശ്രീലക്ഷ്മി അറക്കൽ ഉൾപ്പെടെ ഉള്ളവർ പോസ്റ്റ് ഷെയർ ചെയ്തും രംഗത്തുണ്ട് പോസ്റ്റിന്റെ പൂർണ്ണ രൂപം : അത്യാവശ്യമായി ആൺകുട്ടികൾക്കുള്ള കൗൺസലിങ് സംവിധാനങ്ങൾ സർക്കാർ ഒരുക്കണം .
പെൺകുട്ടികൾ വളരുന്നത് ആൺകുട്ടികൾക്കു വേണ്ടിയാണെന്നോ.

അവർ പ്രേമിക്കുന്നത് പ്രേമിച്ചവരെത്തന്നെ കല്യാണം കഴിക്കാൻ വേണ്ടിയാണെന്നോ അവരെ കല്യാണം കഴിക്കുന്നത് എന്നെന്നേക്കും വീട്ടിലിട്ട് പീഡിപ്പിക്കാനുള്ള ലൈസൻസാണെന്നോ കരുതുന്ന ആൺകുട്ടികൾക്ക് , വിദ്യാഭ്യാസവും കരിയറും ഗൗരവമുള്ള ജീവിതവും സ്വപ്നം കാണുന്ന പെൺകുട്ടികളെ ആദരിക്കുവാനുള്ള പാഠങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. പെൺകുട്ടികളെ മാത്രമായി ഉപദേശിക്കുന്നത് ഒന്നു നിർത്തി വെക്കുക. അവർ ജീവിച്ചോട്ടെ. പാലാ സെന്റ് തോമസ് കോളേജിൽ ഇന്ന് ഒരു പെൺകുട്ടിയെ സഹപാഠി അറുത്തു കൊന്നു. എന്നായിരുന്നു ശാരദയുടെ പോസ്റ്റ് പോസ്റ്റിന് പിന്തുണച്ചും എതിർത്തും നിരവധി വ്യക്തികൾ രംഗത്തുണ്ട്.