മായാനദിയിലെ ഉമ്മവെപ്പിന് ശേഷം വീട്ടുകാർ പോലും എന്നോട് മിണ്ടിയില്ല, വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്‌മി

യുവ നടൻ ടോവിനോ തോമസ്  നായകനായിയെത്തിയ  മായാനദി എന്ന ചിത്രത്തിൽ കൂടി സിനിമാ ലോകത്തിലേക്കെത്തിയ താരസുന്ദരിയാണ്  ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. കുറെ നാളുകൾ മുൻപ് തന്റെ…

aishwarya-lakshmi-reveals-m

യുവ നടൻ ടോവിനോ തോമസ്  നായകനായിയെത്തിയ  മായാനദി എന്ന ചിത്രത്തിൽ കൂടി സിനിമാ ലോകത്തിലേക്കെത്തിയ താരസുന്ദരിയാണ്  ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. കുറെ നാളുകൾ മുൻപ് തന്റെ ആദ്യ കഥാപാത്രമായ അപ്പുവിനെ കുറിച്ച് മനസ്സ്  ഐശ്വര്യ ലക്ഷ്മി മനസ്സ് തുറന്നിരുന്നു.താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ തുടക്കം ആയിരുന്നു മായാനദിയിലെ അപ്പു. അതിനു ശേഷം എനിക്ക് കിട്ടിയ അവസരങ്ങൾ എല്ലാം അപ്പുവിനെ റെഫറൻസ് ആയി എടുത്തിട്ടുള്ളവ ആയിരുന്നു.തമിഴിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്. അവരും മായാനദി കണ്ടിട്ടാണ് വിളിക്കുന്നത്. മായാനദിയുടെ ട്രൈലർ ആദ്യം ഇറങ്ങിയപ്പോൾ തന്നെ സൂപ്പർ ആണെന്ന് എന്റെ സുഹൃത്തുക്കൾ എല്ലാം പറഞ്ഞിരുന്നു. അത് എന്റെ ആത്മവിശ്വാസം ഒരുപാട് വർധിപ്പിച്ചിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്‌മി വ്യക്തമാക്കിയിരുന്നു.

Aishwarya-Lekshmi 2
Aishwarya-Lekshmi 2

അതെ പോലെ ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ്.ഈ അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നത് എന്തെന്നാൽ വീട്ടുകാർക്ക് ഒട്ടും ഇഷ്ട്മല്ലാതെ തന്നെയാണ് അഭിനയലോകത്ത് എത്തിയത് എന്നാണ്.നിലവിൽ ഇപ്പോഴും ഒരു കാര്യത്തിലും പൂർണമായി തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്ന് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.അതെ പോലെ തന്നെ മലയാളത്തിന്റെ പ്രിയ താരങ്ങളായ രമേഷ് പിഷാരടി കൂടെ അഭിനയിച്ച ഫഹദ്, ടോവിനോ തോമസ് എന്നിവരുടെ കൂടെ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്.അഭിനയത്തിന്റെ ആരംഭ ഘട്ടത്തിൽ സ്റ്റേജ് ഷോകൾ എല്ലാം തന്നെ ഭയങ്കര പേടിയായിരുന്നുവെന്നാണ് താരം പറയുന്നത്.പക്ഷെ എന്നാൽ പിന്നീട് കോളേജിൽ പഠിക്കുന്ന സമയത്ത് രാജമാണിക്യമായി വരണമെന്ന് ടീം പറഞ്ഞപ്പോൾ അങ്ങനെ വന്നിട്ടുണ്ട് .അല്ലാതെ ഒരു തരത്തിലും ഒരു കഴിവുമില്ലാത്ത ഒരു വ്യക്തിയാണ് താന്നെന്ന് ഐശ്വര്യ പറയുന്നു.തന്റെ പ്രൊഫഷൻ വിട്ട് സിനിമാ ലോകത്തിലേക്ക് എത്തിയപ്പോൾ വീട്ടുകാർ പ്രതികരിച്ചതിനെ തുടർന്ന് താരം വ്യക്തമാക്കുന്നുണ്ട്.

Aishwarya-Lekshmi 3
Aishwarya-Lekshmi 3

വീട്ടുകാർ ഒരു തരത്തിലും ആ സമയത്ത് പിന്തുണച്ചിരുന്നില്ലയെന്നാണ് താരം വ്യക്തമാക്കുന്നത്.ആരംഭത്തിൽ രണ്ട് പേർക്കും നല്ല ബുദ്ധിമുട്ടായിരുന്നു.മായനദി എന്ന ചിത്രത്തിന് ശേഷം ഒരു ആറ് മാസകാലം ഒന്നും തന്നെ വീട്ടുകാർ എന്നോട് സംസാരിച്ചിരുന്നില്ല.അതിന്റെ എല്ലാം ഓക്കേ ആകുവാൻ വേണ്ടി ഒരു പാട് സമയം എടുത്തിരുന്നു.നമ്മൾ എല്ലാം തന്നെ പഠിച്ച ജോലിയില്‍ അല്ല മുന്നോട്ട് ചെയ്യുന്നത് എങ്കിൽ നമ്മുടെ സമൂഹത്തിന്  വിശ്വസിക്കാൻ ഭയങ്കര പ്രയാസമായിരിക്കും.അത് കൊണ്ട് സിനിമാ ലോകത്ത് ഒരു ബന്ധവും ഇല്ലാതെ തന്നെ സിനിമാ ലോകത്തിലേക്ക് വരുമ്പോൾ അവരുടെ ബുദ്ധിമുട്ടുകള്‍  മനസ്സിലാക്കാമല്ലോ.നിലവിൽ ഇപ്പോഴും വീട്ടുകാർ ഓക്കേ ആയിട്ടില്ലയെന്നാണ് താരം പറയുന്നത്.എന്റെ സിനിമ ഏറ്റവും മികച്ചതാണെന്ന് വീട്ടുകാർ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലയെന്ന് ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കുന്നു.