സിദ്ധാർഥിനും പ്രതീഷിനും ഒപ്പം നൃത്തവുമായി വേദിക!

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക് എത്തിച്ചേർന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച താരം പരമ്പരയിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ശരണ്യ പാരമ്പരയിലേക്ക് എത്തിയത്, ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് കുടുംബവിളക്ക് ഇപ്പോൾ.

അടുത്തിടെ ആണ് താരം വിവാഹിത ആയത്. കുടുംബ വിളക്കിലെ വില്ലത്തി വേദികളുടെ വിവാഹം മലയാളി പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് താരം വിവാഹിത ആയത്. മലയാള ടെലിവിഷൻ പരമ്പരയിൽ മാത്രമല്ല സിനിമയിലും തിളങ്ങുന്ന താരമാണ് ശരണ്യ. മലയാളത്തിൽ കൂടാതെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പരമ്പരയിലെ സിദ്ധാർഥിനും പ്രതീഷിനും ഒപ്പമുള്ള മനോഹരമായ ഒരു നൃത്ത വീഡിയോ ആണ് ശരണ്യ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

Saranya Anand
Saranya Anand

സെക്കൻഡുകൾ മാത്രം ദൈർഖ്യമുള്ള വീഡിയോ വളരെ പെട്ടന്നാണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ഇങ്ങനെയാണ് ഞാൻ വർക്കും ജീവിതവും ബാലൻസ് ചെയ്യുന്നത് എന്നാണു വീഡിയോയ്ക്ക് താരം തലക്കെട്ട് നൽകിയിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടു അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. പരമ്പരയിൽ ശത്രുക്കൾ ആയ പ്രതീഷിന്റെയും വേദികളുടെയും ഡാൻസ് കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകരും.

നിരവധിപേരാണ് താരത്തിന്റെ ചിത്രത്തിന് കമെന്റ് നൽകിയിരിക്കുന്നത്. പരമ്പരയിൽ വില്ലത്തി റോളിൽ മാത്രം കാണുന്ന വേദികയുടെ മറ്റൊരു മുഖം ആണ് ചിത്രത്തിൽ ആരാധകർ കാണുന്നത്. ഇത് വേദിക തന്നെയാണോ പറയുന്നതെന്നൊക്കെയുള്ള കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.