സീരിയലിൽ കാണുന്ന ശിവനെ പോലെ അല്ല ഇക്ക ജീവിതത്തിൽ, അങ്ങനെ ഒന്ന് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല!

ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് സജിൻ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപാട് ആരാധകർ ഉള്ള താരദമ്പതികളിൽ ഒരാൾ കൂടി ആണ് ഷഫ്‌നയും സജിനും.  ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സ്വാന്തനം…

shafna about sajin

ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് സജിൻ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപാട് ആരാധകർ ഉള്ള താരദമ്പതികളിൽ ഒരാൾ കൂടി ആണ് ഷഫ്‌നയും സജിനും.  ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സ്വാന്തനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിന്നത് സജിൻ ടി പി ആണ്. സജിൻ തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത് ബിഗ് സ്‌ക്രീനിൽ കൂടിയാണെങ്കിലും ഇപ്പോൾ മിനിസ്‌ക്രീനിൽ ആണ് സജിൻ തിളങ്ങുന്നത്. വളരെ പെട്ടന്നാണ് പാരമ്ബരയിലെ കർക്കശക്കാരനായ ശിവനെ ആരാധകർ ശ്രദ്ധിച്ച് തുടങ്ങിയത്. പ്രണയിച്ചു വിവാഹം കഴിച്ച സജിന്റെയും ഷഫ്‌നയുടെയും പ്രണയ കഥകൾ ഇവർ മുൻപ് തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. തങ്ങളുടെ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഷഫ്‌ന.

Shafna and Sajin
Shafna and Sajin

സാന്ത്വനത്തിൽ കാണുന്നത് പോലെ ഉള്ള ശിവൻ അല്ല ജീവിതത്തിലെ ഇക്ക. ഇക്ക സ്വാന്തനത്തിന്റെ ശിവനുമായി കുറച്ച് സാമ്യതകളും ഇക്കയ്ക്ക് ഉണ്ട്. സീരിയലിലെ ശിവന്റെ കഥാപാത്രത്തിനേക്കാൾ നേരെ ഓപ്പോസിറ്റ് ആണ് ജീവിതത്തിൽ ആള്. വളരെ ഫ്രീ ആയിട്ടാണ് എന്ത് കാര്യവും നമ്മളോട് സംസാരിക്കുന്നത്. വീട്ടിലെ ചെല്ലക്കുട്ടിയാണ് ഇക്ക. അച്ഛൻ വിദേശത്ത് ആയിരുന്നു. മൂത്ത സഹോദരൻ പുറത്ത് നിന്നായിരുന്നു പഠിച്ചത്. അത് കൊണ്ട് തന്നെ ‘അമ്മ ഇക്കയെ കൊഞ്ചിച്ചാണ് വളർത്തിയത്. ഇക്കയ്ക്ക് എന്ത് കാര്യവും ചെയ്തുകൊടുക്കുന്നത് ‘അമ്മ ആയിരുന്നു. ഞാൻ വന്നതിന് ശേഷം ആ ജോലികൾ എല്ലാം ഞാൻ ഏറ്റെടുത്ത്. ഇക്കയുടെ കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു. അതിനു അച്ഛൻ എന്നെയും ഉമ്മയെയും വഴക്ക് പറയാറുണ്ട്. ഞങ്ങൾ ആണ് ഇക്കയെ വഷളാക്കുന്നത് എന്ന് പറഞ്ഞു.

എന്റേത് ഒരിക്കലും ഒരു ഇന്റർകാസ്റ്റ് ലവ് മാര്യേജ് ആകുമെന്ന് ഞാൻ വിചാരിച്ചതല്ല. എന്നാൽ എനിക്ക് വേണ്ടി ദൈവം കരുതി വെച്ച ആൾ ആണ് ഇക്ക എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആദ്യം ഇക്ക പ്രണയം പറഞ്ഞപ്പോൾ ഞാൻ നിരസിച്ചു. പിന്നീട് ഒരു വർഷത്തിന് ശേഷമാണു വിവാഹം കഴിക്കാം എന്ന തീരുമാനത്തിൽ എത്തിയത്. ആയ സമയത്ത് ഇക്കയ്ക്ക് മൊബൈൽ ഫോൺ ഉണ്ട്, എനിക്ക് ഇല്ല. അന്നൊക്കെ മെയിലും ഓർക്ക്യൂട്ടും മറ്റുമായിരുന്നു ആശ്രയം. വർഷത്തിൽ ഒന്നോ രണ്ടോ തവണകളിൽ മാത്രമായിരുന്നു ഞങ്ങൾ നേരിട്ട് കണ്ടിട്ടുള്ളത്.