സാന്ത്വനം വീട്ടിൽ പുതിയ ഒരു ആഘോഷം കൂടി, ആശംസകളുമായി സഹതാരങ്ങൾ!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ…

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പര പറയുന്നത്. തമിഴിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് പരമ്പരയായി പാണ്ട്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയൽ. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനവും. ചിപ്പി രഞ്ജിത് നിർമ്മിക്ക പരമ്പരയിൽ പ്രധാന വേഷത്തിൽ ചിപ്പി എത്തുന്നുണ്ട്.

achu sugadh about life
achu sugadh about life

പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിക്കുന്നത്. ബാലതാരമായി സിനിമയിലേക്കെത്തിയ ഗോപിയെ നീണ്ട ഇടവേളയ്ക്ക് ശേഷം ആണ് സാന്ത്വനത്തിൽ കൂടി തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഗോപികയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് സാന്ത്വനം കുടുംബം. സഹതാരങ്ങൾക്കൊപ്പം ആരാധകരും ഗോപികയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ്. പരമ്പരയിൽ കണ്ണൻ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗന്ധആണ് ആദ്യം ആശംസകൾ അറിയിച്ച് ഏത്തിയത്. ഹാപ്പി ബെര്‍ത്ത് ഡേ ടീ ചേച്ചിക്കുട്ടീ എന്ന തലകെട്ടോടു കൂടിയാണ് അച്ചു ഗോപിയയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫാൻസ്‌ പേജുകളിലും ഗോപികയ്ക് ആശംസകളുമായി ആരാധകർ എത്തിയിരിക്കുകയാണ്.

പരമ്പരയിൽ ശിവന്റെ ഭാര്യയായി ആണ് അഞ്ജലി അഭിനയിക്കുന്നത്. അപ്രതീക്ഷിതമായി വിവാഹം കഴിക്കുന്ന ഇരുവരും ആദ്യം യോജിക്കാൻ കഴിയാതെ രണ്ടു ദ്രുവങ്ങളിൽ ആണ് കഴിയുന്നത് എങ്കിലും പതുക്കെ പതുക്കെ ഇരുവരും തമ്മിൽ സ്നേഹത്തോടെ പെരുമാറുന്നതാണ് കഥ. നിരവധി ആരാധകർ ആണ് ഇവരുടെ പ്രണയത്തിന് ഉള്ളത്. കലിപ്പന്റെ കാന്താരി എന്നാണ് ഇവരെ ആരാധകർ വിളിക്കുന്നത്. ശിവാജ്ഞലി എന്ന പേരിൽ ഫാൻസ്‌ പേജുകളും ഗ്രൂപ്പുകളും ഇവർക്ക് ഉണ്ട്.